Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കോർ കമ്മിറ്റിയിൽ സുരേഷ് ഗോപി; പക്ഷേ സൂപ്പർസ്റ്റാറിൽ നിന്ന് തണുപ്പൻ പ്രതികരണം

സുരേഷ് ഗോപി ബിജെപി സംസ്ഥാന കോർ കമ്മിറ്റിയിൽ…. READ MORE…

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സുരേഷ് ഗോപി സിനിമയിൽ നിന്നുള്ള വരുമാനമാർഗം ഇല്ലാതെ മുന്നോട്ടുപോകാൻ സാധിക്കില്ല എന്ന തിരിച്ചറിവിലാണ് സിനിമ മേഖലയിൽ സജീവമായി തുടരുന്നത്. വർഷത്തിൽ ഒരു സിനിമ എന്ന കണക്കിലാണ് ഇപ്പോൾ നടൻ അഭിനയിക്കുന്നത്….. READ MORE…..

സുരേന്ദ്രനും വാര്യരും തമ്മിൽ ….. READ MORE….

കേരളത്തിൽ ബിജെപി രാഷ്ട്രീയം ഇത്രമാത്രം പ്രക്ഷുബ്ധമായ സമയത്താണ് കോർ കമ്മിറ്റിയിലേക്ക് സുരേഷ് ഗോപിയുടെ വരവ്. മോദിയുടെയും അമിത്ഷായുടെയും ഭാഗത്തുനിന്ന് കൃത്യമായ ഉറപ്പുകൾ ലഭിച്ചാൽ മാത്രമെ കേരള രാഷ്ട്രീയത്തിൽ സുരേഷ് ഗോപി സജീവമാവുകയുള്ളൂ….. READ MORE…..

കൊച്ചി: 2024ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ കേരളത്തിൽ സജീവമാക്കുക എന്ന ലക്ഷ്യം വച്ച് പാർട്ടിയുടെ കേന്ദ്രനേതൃത്വം നടനും മുൻ രാജ്യസഭ എം പിയുമായ സുരേഷ് ഗോപിയെ സംസ്ഥാന ബിജെപിയുടെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. സാധാരണ ചട്ടങ്ങൾ മറികടന്നാണ് കേരളത്തിലെ പ്രമുഖരായ ബിജെപി നേതാക്കൾ മാത്രം നിലകൊള്ളുന്ന കോർ കമ്മിറ്റിയിലേക്ക് നടനെ ഉൾപ്പെടുത്തിയത്. 

എന്നാൽ തനിക്ക് ഔദ്യോഗികമായ ഒരു അറിയിപ്പും ഇതിനെക്കുറിച്ച് ലഭിച്ചിട്ടില്ല എന്ന തണുപ്പൻ പ്രതികരണം ആയിരുന്നു സുരേഷ് ഗോപിയുടേത്. തന്റെ പ്രവർത്തന മേഖല സിനിമ തന്നെയാണ് എന്ന് വീണ്ടും നടൻ ഉറപ്പിച്ചു പറയുന്നു. മോദിയുടെയും അമിത് ഷായുടെയും നിർദ്ദേശപ്രകാരമാണ് സുരേഷ് ഗോപിയെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത. കേരള രാഷ്ട്രീയത്തിൽ സജീവമാകണമെന്ന് കേന്ദ്ര നേതൃത്വം നടനോട് പല ആവർത്തി ആവശ്യപ്പെട്ടെങ്കിലും തന്റെ പ്രവർത്തനമേഖല സിനിമയാണ് എന്ന ഉറച്ച നിലപാടിലാണ് സുരേഷ് ഗോപി.മുൻ പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരെയും മാത്രമാണ് സാധാരണ നിലയിൽ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്താറുള്ളത്. 

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സുരേഷ് ഗോപി സിനിമയിൽ നിന്നുള്ള വരുമാനമാർഗം ഇല്ലാതെ മുന്നോട്ടുപോകാൻ സാധിക്കില്ല എന്ന തിരിച്ചറിവിലാണ് സിനിമ മേഖലയിൽ സജീവമായി തുടരുന്നത്. വർഷത്തിൽ ഒരു സിനിമ എന്ന കണക്കിലാണ് ഇപ്പോൾ നടൻ അഭിനയിക്കുന്നത്.

സുരേന്ദ്രനും വാര്യരും തമ്മിൽ…..

സോളാർ തട്ടിപ്പ് കേസ് മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് വലിയ രാഷ്ട്രീയ വിവാദങ്ങളും പ്രക്ഷോഭങ്ങളും നടന്നിരുന്ന സമയം വളരെ സജീവമായി പല വസ്തുതകളും രേഖാമൂലം പുറത്തുകൊണ്ടുവന്ന് ഉമ്മൻചാണ്ടി സർക്കാരിനെ വിമർശിച്ച കെ. സുരേന്ദ്രൻ ഇന്ന് ബിജെപി അധ്യക്ഷനായി ഇരിക്കുന്ന സമയത്ത് സ്വർണ്ണം – ഡോളർ കടത്ത് കേസുകളിൽ പിണറായി സർക്കാരിനെതിരെ ശക്തമായ നിലപാട് എടുക്കുന്നില്ല എന്ന ആക്ഷേപം രാഷ്ട്രീയം വൃത്തങ്ങളിലും ബിജെപി പ്രവർത്തകളിലും അനുഭാവികളിലും ശക്തമാണ്. 

രണ്ടാം പിണറായി വിജയൻ സർക്കാരിനെതിരെ  ശക്തമായ നിലപാടെടുക്കാൻ കെ സുരേന്ദ്രന് സാധിക്കാത്തത് സുരേന്ദ്രനുമായി ബന്ധപ്പെട്ട ബിജെപിയുടെ ഇലക്ഷൻ ഫണ്ടായി കർണാടകയിൽ നിന്ന് കൊണ്ടുവന്നു എന്ന് ആരോപിക്കപ്പെടുന്ന കൊടകര കുഴൽപ്പണക്കേസും,  ആദിവാസി ഗോത്ര മഹാസഭ നേതാവ് സി കെ ജാനുവിന്റെ അനുയായിയായ പ്രസീത അഴിക്കോടിന് പൂജാ സാധനങ്ങൾ നിറച്ച സഞ്ചിയിൽ 2021ലെ നിയമസഭ തെരഞ്ഞെടുപ്പിനു മുൻപ് ഇലക്ഷൻ പ്രചാരണ ഫണ്ടായി 25 ലക്ഷം രൂപ കൊടുത്തയച്ച കേസുമാണ് എന്ന് ബിജെപി അനുയായികൾ അടക്കമുള്ള വിശ്വസിക്കുന്നു.

പണമിടപാടുമായി ബന്ധപ്പെട്ട് പ്രസീതയെ സുരേന്ദ്രൻ വിളിച്ച ഫോൺ വിളികളുടെ റെക്കോർഡുകൾ സുരേന്ദ്രന്റെ ശബ്ദമാണ് എന്ന് സൈബർ- ഫോറൻസിക് വിദഗ്ധർ അടുത്തിടെ പൊലീസിന് റിപ്പോർട്ട് നൽകിയിരുന്നു. കൂടാതെ മകനായ കെ എസ് ഹരികൃഷ്ണന് എല്ലാ മാനദണ്ഡങ്ങളും മറികടന്ന് തിരുവനന്തപുരത്തെ കേന്ദ്രസർക്കാർ സ്ഥാപനമായ  രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി ടെക്നിക്കൽ ഓഫീസർ തസ്തികയിൽ നിയമനം നൽകിയതും കെ സുരേന്ദ്രന്റെ പ്രതിച്ഛായക്ക് വലിയ ഇടിവ് വരുത്തിയിട്ടുണ്ട്.

ചാനൽ ചർച്ചകളിൽ അതിശക്തമായി നിലപാടുകൾ സ്വീകരിക്കുന്ന യുവ നേതാക്കളായ സന്ദീപ് വാര്യരെയും സന്ദീപ് വജസ്പതിയെയും ചർച്ചകളിൽനിന്ന് ബോധപൂർവ്വം സംസ്ഥാന നേതൃത്വം മാറ്റി നിർത്തുന്നു എന്ന ആരോപണത്തിന്റെ മുന നീളുന്നതും കെ സുരേന്ദ്രനിലേക്കാണ്. പാർട്ടിയെ അറിയിക്കാതെ സന്ദീപ് വാര്യർ മത്സരിച്ച ഷോർണൂർ മണ്ഡലത്തിൽ 40 സൈക്കിളുകൾ സ്കൂൾ വിദ്യാർത്ഥിനികൾക്ക് വിതരണം ചെയ്തതിനും ഇതിനായി സ്പോൺസർമാരെ കണ്ടെത്തിയതിനും ഫണ്ട് തിരുമറി എന്ന് ആരോപണം ഉന്നയിച്ച് സന്ദീപ് വാര്യർക്കെതിരെ നടപടിയെടുത്ത് സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് ഒഴിവാക്കിയതും  പ്രവർത്തകരുടെയും അനുഭാവികളുടെയും വലിയതോതിലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രതിഷേധത്തിന് വഴിവച്ചിട്ടുണ്ട്.

ബെസ്റ്റ് ഗ്രൂപ്പ്  തലവനായ പി.കെ.  ജലീലിന്റെ അനധികൃതം എന്ന് ആരോപിക്കപ്പെടുന്ന ക്വാറിക്കെതിരെയുള്ള ജനകീയ പ്രക്ഷോഭത്തിന് ശക്തമായി ഇടപെട്ട് ബെസ്റ്റ്റ് ഗ്രൂപ്പ് മുതലാളിക്ക് കോടികൾ നഷ്ടം വരുന്ന രീതിയിൽ അടപ്പിച്ചതിനാലാണ് സന്ദീപ് വാര്യർക്കെതിരെ സുരേന്ദ്രൻ ശക്തമായ നിലപാടിലേക്ക് എത്തിയതെന്ന് ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഹലാൽ വിഷയത്തിൽ ശക്തമായ നിലപാട് സുരേന്ദ്രൻ എടുത്തപ്പോൾ സന്ദീപ് വാര്യർ അയഞ്ഞ സമീപനം എടുത്തതും സുരേന്ദ്രനെ പ്രകോപിപ്പിച്ചിട്ടുണ്ട്. സ്വപ്നയുടെ സുഹൃത്തായിരുന്ന വിവാദ ദലാൾ എന്നറിയപ്പെടുന്ന ഷാജി കിരണോടൊപ്പം ഒരു കർണാടക മന്ത്രി സംഘടിപ്പിച്ച ചടങ്ങിൽ സന്ദീപ് വാര്യർ ഇരിക്കുന്ന ചിത്രം ബിജെപിയെ പ്രതിരോധത്തിൽ ആക്കിയിരുന്നു. സ്വപ്നയെ സ്വർണ്ണ – ഡോളർ കടത്ത് ഇടപാടുകളിൽ നിന്ന് പിന്തിരിപ്പിക്കുവാൻ മുഖ്യമന്ത്രിയുടെ ഏജന്റായി പ്രവർത്തിച്ചു എന്ന് ആരോപണം നേരിടുന്ന ആളാണ് ഷാജികിരൻ.

കേരളത്തിൽ ബിജെപി രാഷ്ട്രീയം ഇത്രമാത്രം പ്രക്ഷുബ്ധമായ സമയത്താണ് കോർ കമ്മിറ്റിയിലേക്ക് സുരേഷ് ഗോപിയുടെ വരവ്. മോദിയുടെയും അമിത്ഷായുടെയും ഭാഗത്തുനിന്ന് കൃത്യമായ ഉറപ്പുകൾ ലഭിച്ചാൽ മാത്രമെ കേരള രാഷ്ട്രീയത്തിൽ സുരേഷ് ഗോപി സജീവമാവുകയുള്ളൂ. കേന്ദ്ര ബിജെപിയുമായി അടുപ്പമുള്ളത്തും സംസ്ഥാനത്തെ പാർട്ടി തീരുമാനങ്ങളിൽ ഡൽഹിയിൽ മുഖ്യപങ്ക് വഹിക്കുന്നത് സുരേന്ദ്രൻ അടങ്ങുന്ന  ഗ്രൂപ്പിൻറെ തലവനായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ്. 

എന്നാൽ സംസ്ഥാന നേതൃത്വത്തിന് എതിരെ വരുന്ന വിമർശനങ്ങൾ കേന്ദ്രം ശുശ്രൂഷ്മം നിരീക്ഷിക്കുന്നുണ്ട് എന്നതിൻറെ സൂചനയാണ്  സുരേഷ് ഗോപിയെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതിലൂടെ  പുറത്തുവരുന്നത്. കേരളത്തിന്റെ ചുമതല വഹിക്കുന്ന മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ കേരളത്തിലെ വിഷയങ്ങൾ കേന്ദ്ര ബിജെപിയിൽ കൃത്യമായി അറിയിക്കുന്നുണ്ട് എന്നതിനും സംസ്ഥാന നേതൃത്വത്തിൽ വലിയ മാറ്റങ്ങൾ വരും എന്നതിനുള്ള സൂചന കൂടിയാണ് ബിജെപിയുടെ സുരേഷ് ഗോപിയെ മുൻനിർത്തിയുള്ള ഈ നീക്കം.

ബിജെപിക്ക് മോശമല്ലാത്ത സാന്നിധ്യമുള്ള ആറ് ലോകസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ബൂത്ത് തലം മുതൽ 20204ലെ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പ്രവർത്തിക്കാനുള്ള നിർദ്ദേശം ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നാദ്ദ അടുത്തകാലത്ത് കേരളത്തിൽ എത്തി നടത്തിയ ചർച്ചകളിൽ സംസ്ഥാന നേതാക്കൾക്ക് നിർദേശം നൽകിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *