Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ആപ്പിനെതിരെ ‘ഓപ്പറേഷൻ ലോട്ടസ് ‘ എന്ന് കെജ്രിവാൾ

മദ്യനയത്തിൽ അഴിമതിയെന്ന് ബിജെപി; എംഎൽഎ മാരെ പണം കൊടുത്ത് വാങ്ങാൻ ശ്രമിക്കുന്നു എന്ന്  

മദ്യനയം സംബന്ധിച്ച അഴിമതി ആരോപണങ്ങളിൽ  ആം ആദ്മി പാർട്ടിക്ക് കൃത്യമായ മറുപടിയില്ലെന്ന് ബിജെപി…

അഴിമതി ഇല്ലെങ്കിൽ എന്തിനാണ് പുതിയ മദ്ധ്യനയം പിൻവലിച്ചത് എന്നും ബിജെപി ചോദിക്കുന്നു ….

ഡൽഹി, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ തൂത്തുവാരിയ ആം ആദ്മി പാർട്ടി ഹിമാചൽ പ്രദേശിലും ഗുജറാത്തിലും നിർണായക ശക്തിയായി മാറാനുള്ള ശ്രമങ്ങൾക്കിടയിൽ BJP-APP പോര് മുറുകുകയാണ് ….

കൊച്ചി: ആംആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഡൽഹിയിൽ തങ്ങളുടെ എംഎൽഎമാരെ അടർത്തിമാറ്റാൻ ബിജെപി ‘ഓപ്പറേഷൻ ‘ നടത്തുന്നുവെന്ന ആരോപണവുമായി ആം ആദ്മി പാർട്ടി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇത്തരം ഒരു ആരോപണവുമായി ഇന്ന് മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയത്.

കെജ്രിവാൾ സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയുടെ വീട്ടിൽ അഴിമതി പണം/രേഖകൾ കണ്ടെത്താൻ എന്ന രീതിയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഈ.ഡി. റെയ്ഡ് നടന്നിരുന്നു. സിസോഡിയക്ക് മുഖ്യമന്ത്രി സ്ഥാനം നൽകി കെജ്രിവാൾ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടന്നുവെന്ന് ആരോപണവും ആപ്പ് ഉന്നയിച്ചിരുന്നു. 

ആംആദ്മി നേതാക്കൾ അഴിമതി നടത്തിയെന്ന് വലിയ പ്രചാരണം നടത്തുന്ന ബിജെപിയാണ് ‘ഓപ്പറേഷൻ താമരയെന്ന ‘ യഥാർത്ഥ അഴിമതി ചെയ്യുന്നത് എന്ന് അരവിന്ദ് കെജ്രിവാൾ വിമര്‍ശിച്ചു. ദില്ലി സർക്കാരിനെ വീഴ്ത്താൻ 40 എംഎൽഎമാരെയാണ് ബിജെപി ബന്ധപ്പെട്ടത് എന്ന് കെജ്രിവാൾ പറയുന്നു. ഇവർക്ക് വാഗ്ദാനം ചെയ്ത 800 കോടി എവിടെ നിന്നാണ് വന്നതെന്ന ചോദ്യമുയ‍ര്‍ത്തുകയാണ് ആം ആദ്മി നേതാക്കൾ . 

ഓപ്പറേഷന്‍ താമരയില്‍നിന്നും രാജ്യത്തെ രക്ഷിക്കാനെന്ന പേരിൽ ഇന്ന് തന്റെ എംഎല്‍എമാർക്കൊപ്പം രാജ്ഘട്ടില്‍ പ്രാർത്ഥന നടത്തിയ ശേഷം മാധ്യമങ്ങളോട് കെജ്രിവാൾ സംസാരിച്ചു. 20 കോടി തരാമെന്ന വാഗ്ദാനം തങ്ങളുടെ എംഎൽഎമാർ നിരാകരിച്ചു എന്നും അങ്ങിനെ ‘ഓപ്പറേഷൻ ‘ പരാജയപ്പെട്ടെന്നും കെജ്രിവാൾ പറഞ്ഞു.

ഇന്ന് രാവിലെ അരവിന്ദ് കെജ്രിവാളിന്‍റെ വീട്ടില്‍ എംഎൽഎമാരുടെ യോഗം വിളിച്ചപ്പോൾ ചില എംഎൽഎമാരെ ബന്ധപ്പെടാൻ സാധിച്ചില്ല എന്ന വാർത്ത വലിയ അഭ്യൂഹങ്ങൾ പരത്തിയിരുന്നു. ഇതോടെ ദില്ലിയിൽ അട്ടമറി നീക്കമെന്ന സംശയം ശക്തമായി. ആറോളം ആപ്പ് എംഎൽഎമാരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല എന്നാണ് വാർത്തകൾ വന്നത്. ഇവർ മുഖ്യമന്ത്രി വിളിച്ച മീറ്റിംഗിൽ ഓൺലൈനായി പങ്കെടുത്തു എന്നാണ് ആപ്പിന്റെ അവകാശവാദം.

എംഎൽഎമാരെ പണം കൊടുത്ത് പിടിക്കാൻ ശ്രമിക്കുന്നതിന്റെ ശബ്ദരേഖ അടക്കമുള്ള തെളിവുകൾ ഉണ്ട് എന്ന് പറഞ്ഞ ആപ്പ് നേതാക്കൾ ഇതുവരെ അത്തരം തെളിവുകൾ പുറത്തുവിട്ടിട്ടില്ല. 70-അംഗ ദില്ലി നിയമസഭയില്‍ 62 എംഎല്‍എമാരാണ് ആംആദ്മി പാർട്ടിക്കുള്ളത്. ഇതില്‍ 53 പേർ യോഗത്തിന്  നേരിട്ടെത്തി. 

നാടകമെന്ന് ബിജെപി 

പുതിയ മദ്യനയത്തിൽ ക്രമവിരുദ്ധമായി പല ഉന്നത കമ്പനികൾക്കും ലേലത്തിൽ പങ്കെടുത്ത് ലൈസൻസ് സമ്പാദിക്കാനുള്ള അനുമതി ലഭിച്ചെന്നു അതിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്നുമാണ് ബി.ജെ.പി ആരോപണം.  ഒരു കമ്പനിക്ക് ഒരു സോണിൽ മാത്രമെ വിൽപ്പനയ്ക്കുള്ള അവകാശം ഉണ്ടാകാൻ പാടുള്ളൂ എന്നിരിക്കെ ഒരു കമ്പനി തന്നെ പല പേരുകളിൽ വിവിധ സോണുകളിൽ മദ്യ വില്പനക്കുള്ള ലൈസൻസ് സമ്പാദിച്ചു എന്നും ബിജെപി ആരോപിക്കുന്നു. മദ്യനയം സംബന്ധിച്ച വിദഗ്ധ കമ്മിറ്റിയുടെ റിപ്പോർട്ട് ഡൽഹി സർക്കാർ അവഗണിച്ചു എന്നും ആരോപണമുണ്ട്.

മദ്യം ഉത്പാദിപ്പിക്കുന്നതും, വിതരണം ചെയ്യുന്നതും, വിൽക്കുന്നതും ഒരേ കമ്പനിക്കാർ ആയത് നിയമവിരുദ്ധമാണ് എന്നും വിജിലൻസ് അത് കണ്ടെത്തിയെന്നും  എന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനികൾക്ക് കരാർ ലഭ്യമായതിലും അഴിമതി എന്ന ആരോപണമുണ്ട്.

ലെഫ്റ്റനന്റ് ഗവർണറെ മദ്യനയം സംബന്ധിച്ച് കൃത്യമായി കാര്യങ്ങൾ അറിയിച്ചില്ല എന്ന പരാതിയും മദ്യനയം സംബന്ധിച്ച് നിലവിലുണ്ട്. 144 കോടിയുടെ ലൈസൻസ് ഫീ ഇളവ് കോവിഡ് മൂലമുള്ള ബുദ്ധിമുട്ടുകൾ പരിഗണിച്ച് നൽകിയതും വിവാദമായി. പുതിയ മദ്യനയം സംബന്ധിച്ച് CBI അന്വേഷണം തുടങ്ങിയപ്പോൾ സർക്കാർ അത്  പിൻവലിക്കുകയും ചെയ്തു.

എന്നാൽ ഗുജറാത്തിലെ പോലെ ഡൽഹിയിൽ നിയമവിരുദ്ധമായി മദ്യ വില്പന നടത്താൻ ബിജെപി അനുകൂലികൾക്ക് ഡൽഹിയിൽ സാധിക്കുന്നില്ല എന്നതാണ് ബിജെപി നേതാക്കളെ ഇത്തരം ആരോപണങ്ങൾ  ഉന്നയിക്കാൻ നിർബന്ധിതരാക്കിയത് എന്നാണ് ആം ആദ്മി പാർട്ടിയുടെ പ്രതികരണം.

Leave a Comment

Your email address will not be published. Required fields are marked *