Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ചാരമായ ചാരക്കേസിലെ മാൽദീവിയൻ നടി ഫൗസിയ ഹസൻ അന്തരിച്ചു

കൊച്ചി: കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ചത് ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തയായ ഫൗസിയ ഹസൻ (80) അന്തരിച്ചു.

അർബുദരോഗം ബാധിച്ച് ശ്രീലങ്കയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നാണ് മരണം സംഭവിച്ചത്.

മാലദ്വീപ് പൗരയായ ഫൗസിയ സ്വദേശത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. ചാരക്കേസ് തുടങ്ങുന്ന 1994 ൽ മകൾക്ക് ബാംഗ്ലൂരിൽ പഠിക്കാൻ നല്ല ഒരു സ്കൂൾ തേടി ഇന്ത്യയിലെത്തിയതായിരുന്നു ഫൗസിയ.

ആ സമയത്താണ് ആദ്യം കേരള പോലീസും പിന്നീട് ഐബിയും പടച്ചുണ്ടാക്കിയത് എന്ന് സുപ്രീംകോടതി വരെ കണ്ടെത്തിയ ചാരക്കേസിലെ ‘ചാര വനിതയായി ‘ അവർ  മാറുന്നത്.

തൻറെ 14 വയസ്സുകാരിയായ മകളെ തന്റെ മുന്നിൽ നിർത്തി കുട്ടിയെ ബലാൽസംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് കേരള പോലീസ് ഐഎസ്ആർഒ ശാസ്ത്രജ്ഞൻ നമ്പി നാരായണന് എതിരെ തന്നിൽ നിന്നും മൊഴിയെടുത്തത് എന്ന് 2019 ൽ കേരളത്തിൽ ഒരു പുസ്തകോത്സവത്തിന് എത്തിയ ഫൗസിയ പൊതുവേദിയിൽ പറഞ്ഞിരുന്നു.

തൻറെ സുഹൃത്തും അയൽവാസിയുമായിരുന്ന മറിയം റഷീദയിൽ നിന്നും തന്നെ അറസ്റ്റ് ചെയ്ത എസ് വിജയൻ എന്ന കേരള പോലീസ് സബ് ഇൻസ്പെക്ടർ ഭീഷണിപ്പെടുത്തി തനിക്കെതിരെ മൊഴി എടുത്തു.

പിന്നീട് സിബിഐ അന്വേഷിച്ച കേസ് ചാര  പ്രവർത്തി കെട്ടിച്ചമച്ച കേസാണ് എന്ന് കണ്ടെത്തിയിരുന്നു.

കേസിലെ മറ്റൊരു പ്രതിയും പിന്നീട് കുറ്റവിമുക്തനും രാജ്യം പത്മഭൂഷൺ നൽകി ആദരിക്കുകയും ചെയ്ത ഐഎസ്ആർഒ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ആത്മകഥയായ ‘ഓർമ്മകളുടെ ഭ്രമണപഥം ‘ എന്ന പുസ്തകത്തിലും ഈയിടെ ഇറങ്ങിയ ചാരക്കേസിനെ ആധാരമാക്കിയ നടൻ മാധവൻ നായകനായ സിനിമ ‘ റേക്കറ്ററിയിലും’ ഫൗസിയയെ എങ്ങിനെ പ്രതിയാക്കി എന്ന കാര്യങ്ങൾ വ്യക്തമായി വിവരിക്കുന്നുണ്ട്.

1994ൽ ചാരക്കേസിൽ അറസ്റ്റിലായ ഫൗസിയ മൂന്നര വർഷം ജയിലിൽ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ എത്തിയ ഫൗസിയയുടെ മകനെ ഐ ബി ഉദ്യോഗസ്ഥർ കണ്ട് ഭീഷണിപ്പെടുത്തി ചാരക്കേസിൽ തന്നെ പ്രതിയാക്കി (ക്രൂര പീഡനങ്ങൾക്ക് വിധേയമാക്കിയതിൽ) പരാതിയില്ലെന്ന് ഫൗസിയയിൽ നിന്ന് എഴുതി വാങ്ങി എന്ന ആരോപണവും അവർ  ഉന്നയിച്ചിരുന്നു.

തന്നെ കള്ളപ്രതി ആക്കിയതിലും പീഡിപ്പിച്ചതിലും നഷ്ടപരിഹാരം ചോദിച്ച് ഫൗസിയ കഴിഞ്ഞവർഷം  സുപ്രീംകോടതിയെ സമീപിച്ചിരുന്നു. യുഎന്റെ മനുഷ്യാവകാശ വിഭാഗത്തെയും അവർ സമീപിച്ചിരുന്നു.

നമ്പി നാരായണന് സുപ്രീംകോടതി വിധിപ്രകാരം കേരള സർക്കാർ രണ്ടുതവണകളിലായി 1.7 കോടി രൂപ നഷ്ടപരിഹാരമായി നൽകിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *