Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

വിട വോണി …..ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയിൻ വോൺ അന്തരിച്ചു

മറ്റൊരു ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം റോഡ് മാഷ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ഇന്ന് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച വോണിന്റെ മരണവാർത്ത എത്തിയത്.

കൊച്ചി: ഓസ്ട്രേലിയൻ സ്പിൻ മാന്ത്രികൻ ഷെയിൻ വോൺ, 52, അന്തരിച്ചു. ഹൃദയാഘാതം മൂലം തായ്‌ലാന്റിലെ വില്ലയിൽ വച്ചായിരുന്നു ഇന്ന് അന്ത്യം. അബോധാവസ്ഥയിൽ കിടക്കുന്ന വോണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല എന്ന്  അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

തന്റെ മന്ത്രിക വിരലുകളാൽ വിസ്മയിപ്പിക്കുന്ന ലെഗ് കട്ടറുകളാലും ഫ്ലിപ്പറുകൾ കൊണ്ടും പിച്ചിൽ അത്ഭുതങ്ങൾ കാണിച്ച് വോൺ 145 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 708 വിക്കറ്റ് നേടിയിട്ടുണ്ട്. 

Shocked, stunned & miserable…

Will miss you Warnie. There was never a dull moment with you around, on or off the field. Will always treasure our on field duels & off field banter. You always had a special place for India & Indians had a special place for you.

Gone too young! pic.twitter.com/219zIomwjB— Sachin Tendulkar (@sachin_rt) March 4, 2022

194 ഏകദിനങ്ങളിൽ 293 വിക്കറ്റുകളും അദ്ദേഹം വിഴുത്തി. ലെഗ് സ്പിനിനെ ഒരു കലാ രൂപമായി വളർത്തിയെടുത്ത് ക്രിക്കറ്റ് ചരിത്രത്തിലെ അതുല്യ ബൗളറായി മാറി ഷെയിൻ വോൺ.  കളിക്കളത്തിലെ വികാര വിക്ഷോഭങ്ങൾ കൊണ്ടും ആത്മവിശ്വാസമർന്ന പ്രകടനങ്ങൾ കൊണ്ടും ക്രിക്കറ്റ് ചരിത്രത്തിൽ വേറിട്ട താരമായി മാറി വോൺ. ലോകത്തെ ഒട്ടുമിക്ക ടീമുകളുടെയും ബാറ്റ്സ്മാന്മാർക്ക് പേടിസ്വപ്നമായിരുന്നു ഷെയിൻ വോൺ. ഓസ്ട്രേലിയൻ ദേശീയ ടീമിനെ വൈസ് ക്യാപ്റ്റൻ പദവി വഹിച്ചിട്ടുള്ള വോൺ ഒരുതവണ ദേശീയ ടീമിനെ നയിച്ചിട്ടുണ്ട്. വോണിന്റെ അച്ചടക്കരാഹിത്യം  ദേശീയ ടീമിന്റെ ക്യാപ്റ്റനാകുന്നതിന് തടസ്സം നിന്നു.

1992 ഓസ്ട്രേലിയൻ ദേശീയ ടീമിൽ എത്തിയ വോൺ 2006 ൽ വിരമിച്ചു. 2008 ൽ പ്രഥമ ഐപിഎൽ സീസണിൽ പുതുമുഖങ്ങൾ നിറഞ്ഞ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ പദവി ഏറ്റെടുത്ത വോൺ  ടീമിനെ കിരീട വിജയത്തിലേക്ക് നയിച്ചു. ബൗളിംഗ് മികവിനോടൊപ്പം വെടിക്കെട്ട് ബാറ്റ്സ്മാൻ കൂടിയായിരുന്നു വോൺ.

മരണ വിവരത്തെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പിന്നീട് മാധ്യമങ്ങളെ അറിയിക്കുമെന്ന് വോണിൻറെ കുടുംബം അറിയിച്ചു.  വോണിന്റെ കുടുംബ ജീവിതത്തിലെ വിഷയങ്ങളും പുകവലിയും നിരോധിച്ച മരുന്നുപയോഗവും വാർത്തകൾ സൃഷ്ടിച്ചിരുന്നു. യോഗ വിദഗ്ധ സിമോൺ കാൽഹാനുമായി 1995 വിവാഹിതനായി. അഭിനയത്രി ലിസ് ഹേർളിയുമായുള്ള ബന്ധം വോണിന്റെ ദാമ്പത്യജീവിതത്തിൽ വിളലുണ്ടാക്കി. 2010 സിമോണുമായുള്ള ബന്ധം വേർപിരിഞ്ഞു. വോണിന് മൂന്ന് മക്കളാണ്. ഷെയിൻ വോണിന് ആദരാഞ്ജലികളർപ്പിച്ച്  ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ട്വീറ്റ് ചെയ്തു.

വോണിന്റെ മരണം ഞെട്ടിച്ചുവെന്നും ക്രിക്കറ്റ് കളത്തിലെ പോരും പുറത്തുള്ള സൗഹൃദവും എന്നും മനസ്സിൽ സൂക്ഷിച്ചുവയ്ക്കുമെന്ന് സച്ചിൻ പറഞ്ഞു. ഇന്ത്യക്കാരുടെ മനസ്സിൽ എന്നും ഷെയിൻ വോണിന് പ്രത്യേക സ്ഥാനം ഉണ്ടാകുമെന്നും ട്വീറ്റിൽ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *