Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ആഹ്ലാദനിറവില്‍ മൂന്നാം വന്ദേഭാരത്

കൊച്ചി:  എറണാകുളം സൗത്ത് – ബെംഗളൂരു വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.വീഡിയോ കോണ്‍ഫറന്‍സിങ് വഴി വാരാണസിയില്‍ നിന്നാണ് രാജ്യത്തെ നാല് വന്ദേഭാരത് ട്രെയിനുകള്‍ ഉദ്ഘാടനം ചെയ്തത്.

എറണാകുളം സൗത്ത് സ്റ്റേഷനിലാണ് എറണാകുളം സൗത്ത് – ബെംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘാടനച്ചടങ്ങ് നടന്നത്. 8.41-ഓടെ ട്രെയിന്‍ യാത്ര ആരംഭിച്ചു. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി പി.രാജീവ് എന്നിവരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു. ഇതോടൊപ്പം, തൃശ്ശൂര്‍, പാലക്കാട്, തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലും പ്രത്യേകം ആഘോഷച്ചടങ്ങുകള്‍ നടന്നു.
എറണാകുളം സൗത്ത് – ബെംഗളൂരു വന്ദേഭാരതിന്റെ സാധാരണ സര്‍വീസ് ഈ മാസം 11-ന് തുടങ്ങും. ബുക്കിങ് ശനിയാഴ്ച ഉച്ചയ്‌ക്കോ ഞായറാഴ്ച രാവിലെയോ തുടങ്ങും. ശതാബ്ദി നിരക്കായിരിക്കും ടിക്കറ്റിന്. എറണാകുളം-ബെംഗളൂരു എസി ചെയര്‍ കാറിന് 1500 രൂപ വരെയാകാം. എസി എക്‌സിക്യുട്ടീവ് ചെയര്‍ കാറിന് 2,400 രൂപ വരെയും.

എറണാകുളത്തുനിന്ന് ബെംഗളൂരു 630 കിലോമീറ്റര്‍ ദൂരം എട്ടുമണിക്കൂര്‍ 40 മിനിറ്റ് കൊണ്ടാണ് എത്തുന്നത്. എട്ട് കോച്ചുകളിലായി 600 സീറ്റുകളാണുള്ളത്. ഒന്‍പത് സ്റ്റോപ്പുകളാണുള്ളത്. ജനപ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, അധ്യാപകര്‍, കുട്ടികള്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുുവന്‍സേഴ്‌സ് തുടങ്ങിയവരാണ് സുവനീര്‍ ടിക്കറ്റുമായി ഉദ്ഘാടന യാത്രയില്‍ പോകുന്നത്. ബനാറസ്-ഖജുരാഹോ, ലഖ്‌നൗ ജങ്ഷന്‍-സഹാരണ്‍പുര്‍, ഫിറോസ്പുര്‍-ഡല്‍ഹി വന്ദേഭാരത് എന്നിവയും ഇതോടൊപ്പം ഓടിത്തുടങ്ങും.

Leave a Comment

Your email address will not be published. Required fields are marked *