തൃശൂര്‍ : കുതിരാനില്‍ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന ഇറങ്ങി. ആക്രമണസ്വഭാവമുള്ള ഒറ്റയാനാണ് ഇന്നലെ രാത്രി ജനവാസ മേഖലയില്‍ ഇറങ്ങിയത്. രണ്ടാഴ്ചയിലേറെയായി കൊമ്പന്‍ ജനവാസമേഖലയില്‍ തന്നെ തുടരുകയായിരുന്നു. ഒന്നുകില്‍ കാട്ടാനയെ കാടുകയറ്റുക അല്ലെങ്കില്‍ മയക്കുവെടിവെച്ച് പിടികൂടുക എന്നീ ലക്ഷ്യത്തോടെ ഒരു ദൗത്യവും ഇവിടെ ആരംഭിച്ചിട്ടുണ്ട്. ഇങ്ങനെ കാട്ടാനയെ നിരീക്ഷിക്കുന്ന സംഘം മേഖലയില്‍ തുടരുന്നതിനിടയിലായിരുന്നു കൊമ്പന്‍ പ്രദേശത്ത് എത്തിയത്.
ഡ്രോണില്‍ ആനയുടെ ദൃശ്യങ്ങള്‍ പതിഞ്ഞപ്പോള്‍ തന്നെ പ്രദേശവാസികള്‍ക്ക് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. വയനാട്ടില്‍ നിന്നുള്ള പ്രത്യേക സംഘമാണ് കുതിരാനിലെ ജനവാസമേഖലയില്‍ ഇറങ്ങിയ കൊമ്പനെ കാടുകയറ്റാനായി ദൗത്യത്തില്‍ ഉള്ളത്.














