റായ്പുര്‍: ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറുപേര്‍ക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകുന്നേരം നാലിന് ബിലാസ്പുര്‍ ജില്ലയിലെ ജയ്‌റാംനഗര്‍ സ്റ്റേഷനു സമീപമുണ്ടായ അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
ഒരേ ട്രാക്കിലെത്തിയ ട്രെയിനുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. മെമു ട്രെയിന്‍ മുന്നില്‍പ്പോയ ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും റെയില്‍വേ വ്യക്തമാക്കി.
മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. അപകടത്തെ തുടര്‍ന്ന് ബിലാസ്പൂര്‍ – കാട്നി റൂട്ടിലെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. നിരവധി ട്രെയിനുകള്‍ റദ്ദാക്കിയെന്നും ചിലത് വഴിതിരിച്ചു വിട്ടെന്നും അധികൃതര്‍ പറഞ്ഞു.














