കൊച്ചി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എ.ഐ.സി.സി നേതാക്കളായ സോണിയാഗാന്ധിക്കും, രാഹുല്‍ ഗാന്ധിക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിന് നാളെ ഹാജരാകാനാണ് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സോണിയാ ഗാന്ധി എട്ടിന് ഹാജരാകണം.
വിദേശത്തായതിനാല്‍ നാളെ ഹാജരാകാന്‍ സാധിക്കില്ലെന്ന് രാഹുല്‍ ഇ.ഡിയെ അറിയിച്ചു. അഴിമതി നിരോധന നിയമപ്രകാരം ഇരുവരുടെയും മൊഴി രേഖപ്പെടുത്താനാണ് നോട്ടീസ് നല്‍കി വിളിച്ചിച്ചിട്ടുള്ളതെന്ന് ഇ.ഡി. അറിയിച്ചു. 2012-ല്‍ ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യസ്വാമിയാണ് അഴിമതി നടന്നുവെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. കട ബാധ്യതയിലായിരുന്ന നാഷണല്‍ ഹെറാള്‍ഡ് പത്രം സ്വകാര്യവത്കരിച്ചതില്‍ വന്‍ തോതില്‍ കള്ളപ്പണം ഒഴുകിയെന്നും, അതിന്റെ ആനുകൂല്യം സോണിയാഗാന്ധിക്കും, രാഹുല്‍ ഗാന്ധിക്കും ലഭിച്ചു എന്നുള്ളതാണ് സുബ്രഹ്‌മണ്യസ്വാമിയുടെ ആരോപണം.
ചോദ്യം ചെയ്യല്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് ആരോിച്ചു.