Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

മഹാരാഷ്ട്രയിൽ ആൻറി ക്ലൈമാക്സ്: അവസാന ട്വിസ്റ്റ് ഉദ്ധവ് താക്കറെ തുടച്ചുനീക്കാൻ …

ട്വിസ്റ്റിലൂടെ ബിജെപി ലക്ഷ്യം വയ്ക്കുന്നത് ശിവസേനയുടെ ഉദ്ധവ് കാക്കറേ വിഭാഗത്തിന്റെ തകർച്ച…

കൊച്ചി: രണ്ടാഴ്ചയായി നീണ്ടുനിന്ന അനിശ്ചിതത്വം കഴിഞ്ഞ് ഇന്നലെ ശിവസേനനേതാവ്  ഉദ്ധവ് താക്കറയുടെ രാജിക്ക് ശേഷം ഇന്ന് മുൻമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിന്റെ നേതൃത്വത്തിൽ വിമത ശിവസേന അംഗങ്ങളുടെ പിന്തുണയോടെ പുതിയ മന്ത്രിസഭ അധികാരത്തിൽ എത്തുമെന്നു കരുതിയെങ്കിലും സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുൻപ് ഫഡ്നാവിസും  – വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡേയും നടത്തിയ പത്രസമ്മേളനത്തിൽ കണ്ടത് രണ്ടാഴ്ച നീണ്ടുനിന്ന രാഷ്ട്രീയ നാടകത്തിൻറെ അവസാന ട്വിസ്റ്റ.

ഫഡ്നാവിസിന് പകരം വിമത നേതാവ് ഷിൻഡേ മുഖ്യമന്ത്രിയായതും ഫട്നാവിസ് ഉപമുഖ്യമന്ത്രിയാതുമാണ് ഏവരെയും ഞെട്ടിപ്പിച്ച ട്വിസ്റ്റ്.

മുഖ്യമന്ത്രി സ്ഥാനം തന്നെയല്ലേ താക്കറെയും 2019 ൽ ചോദിച്ചത് അതിന് അന്ന് സമ്മതിക്കാതെ പ്രതിപക്ഷത്തിരിക്കാൻ തീരുമാനിച്ച ബിജെപി എന്തിന് ശിവസേനയ്ക്ക് തന്നെ ഇപ്പോൾ മുഖ്യമന്ത്രി സ്ഥാനം നൽകുന്നു, എന്താണ് ബിജെപിയുടെ നേട്ടം എന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്.

ബിജെപിയുടെ 106  എംഎൽഎമാരിലും ശിവസേന വിമത പക്ഷത്തെ 50 എംഎൽഎമാരിലും ഈ തീരുമാനം വലിയ ഞെട്ടൽ ഉണ്ടാക്കി.

തീരുമാനം ബിജെപിയുടേതാണെന്നും തങ്ങൾ മുഖ്യമന്ത്രിസ്ഥാനം ചോദിച്ചില്ലെന്നുമായിരുന്നു ചില വിമത എംഎൽഎമാർ പറഞ്ഞത്.

അങ്ങനെയൊരു ആവശ്യം ഉന്നയിച്ചതായും ബിജെപി അത് സ്വീകരിച്ചതായും മറ്റുചില വിമത എംഎൽഎമാർ പറഞ്ഞു.

എന്നാൽ ഫഡ്നാവിസിന്റെ വലിയ മനസ്സ് എന്നായിരുന്നു ഷിൻഡെയുടെ മുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്ക് നൽകിയതിലുള്ള പ്രതികരണം.

എന്നാൽ കടുത്ത വിലപേശൽ നടത്തിയിരുന്ന ഉദ്ധവ് താക്കറെയെ രാഷ്ട്രീയ ഭൂപടത്തിൽ നിന്ന് ഇല്ലാതാക്കാനുള്ള  തന്ത്രമാണ് ബിജെപി കളിച്ചത് എന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.

2019 ലെ അസംബ്ലി തിരഞ്ഞെടുപ്പിന്  ശേഷം145 സീറ്റുകൾ കേവല ഭൂരിപക്ഷത്തിനായി വേണ്ട സമയം 106 സീറ്റുകൾ ബി.ജെ.പി ലഭിച്ചു.  സഖ്യകക്ഷിയായ ശിവസേനക്ക് കിട്ടിയത് 56 സീറ്റ്. മുഖ്യമന്ത്രി സ്ഥാനം മുഴുവൻ അഞ്ചുവർഷമോ രണ്ടര വർഷമോ വേണമെന്ന് പറഞ്ഞ്  ശിവസേന ബിജെപിയെ വെട്ടിലാക്കി.

അസംബ്ലി തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വിഹിതം വയ്ക്കുന്നതിൽ വലിയ പിടിവാശി കാണിച്ച് കൂടുതൽ സീറ്റുകൾ നേടിയെടുത്ത ശിവസേനയുടെ ഈ സമ്മർദ്ദതന്ത്രം മഹാരാഷ്ട്ര ബിജെപി നേതാക്കൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. പ്രതിപക്ഷത്തിരിക്കാൻ തയ്യാറാണെന്ന് അവർ കേന്ദ്ര ബിജെപിയോട് പറഞ്ഞു. 

ഉദ്ധവ് താക്കറെയ്ക്ക് പിന്തുണയുമായി  54 സീറ്റുള്ള എൻസിപിയും 44 സീറ്റുള്ള കോൺഗ്രസും എത്തി. ഉദ്ധവ് താഖറെയ്ക്ക് പിന്തുണ നൽകി അദ്ദേഹത്തിനെ മുഖ്യമന്ത്രിയാക്കി. മഹാ വികാസ് അഖാടി (MVA) എന്നാണ് ഈ സഖ്യത്തിന് പേരിട്ടത്.

എന്നാൽ ഹിന്ദുത്വ രാഷ്ട്രീയം മറന്ന് ശിവസേന എൻസിപിയുടെയും കോൺഗ്രസിന്റെയും ഹിന്ദുത്വവിരുദ്ധ രാഷ്ട്രീയത്തിലേക്ക് മാറുകയാണ് എന്ന ശക്തമായ ബിജെപിയുടെ വിമർശനം ഉദ്ധവ് നയിക്കുന്ന മുന്നണിക്ക് നേരിടേണ്ടി വന്നു.

എപ്രിൽ 2020 ൽ പാൽഗർ ജില്ലയിൽ രണ്ട് ഹിന്ദു സന്യാസിമാരെ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ എത്തിയവർ എന്ന് പറഞ്ഞ് സംഘടിച്ച ആൾകൂട്ടം അതിദാരുണമായി തല്ലിക്കൊന്നത് വലിയ വിവാദം ഉണ്ടാക്കി.

18 പോലീസുകാർ സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും സന്യാസിമാരെ രക്ഷിക്കാൻ സാധിച്ചില്ലെന്ന് മഹാരാഷ്ട്ര പോലീസ് തന്നെ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

പാൽഗറിൽ പോലീസ് അനാസ്ഥ ഉണ്ടായി എന്ന് പറഞ്ഞ് റിപ്പബ്ലിക് ടി.വി വലിയ രീതിയിൽ വാർത്തകൾ കൊടുത്തു. സംഭവത്തെ അപലപിക്കാത്ത സോണിയ ഗാന്ധിക്കെതിരെ അവരുടെ ഇറ്റാലിയൻ പേരായ ‘സോണിയ മൈനോ ‘ എന്ന് വിളിച്ച് വിമർശിച്ചു.

ഇത്തരം കൊലപാതകങ്ങൾക്കെതിരെ ശക്തമായ നടപടി ഉദ്ധവ് സർക്കാർ എടുക്കുന്നില്ല എന്ന് പറഞ്ഞ് സർക്കാരിനെ ശക്തമായ വിമർശിച്ച റിപ്പബ്ലിക് ചാനൽ തലവൻ അർണബ് ഗോസ്വാമിയെ വീട്ടിൽ ഇടിച്ചു കയറി പോലീസ് വലിച്ചിഴച്ച് കൊണ്ടുപോയി അറസ്റ്റ് ചെയ്തു. 100 എഫ് ഐ ആറുകൾ അർണബിനെതിരെ ചുമത്തി. സുപ്രീംകോടതിയിൽ പോയി അർണബ് ജാമ്യം നേടേണ്ടിവന്നു. 

കടുത്ത ബിജെപി- മോദി ആരാധികയായ പ്രമുഖ ഹിന്ദി സിനിമ നടി കങ്കണ റാവൂത്ത് ശിവസേന നയിക്കുന്ന സർക്കാരിനെ വിമർശിച്ചപ്പോൾ,  മുംബൈ മുൻസിപ്പൽ കോർപ്പറേഷനിൽ സ്ഥിതിചെയ്യുന്ന അവരുടെ വീടിൻറെ ഒരു ഭാഗം അനധികൃതമാണെന്ന് പറഞ്ഞ് നടപടിക്രമങ്ങൾ പാലിക്കാതെ ബുൾഡോസർ കൊണ്ടുവന്ന ഇടിച്ച് തകർത്തു.

പിറ്റേന്ന് ശിവസേന മുഖപത്രമായ സാമനയുടെ തലക്കെട്ട്  ‘ഉഖാട് ദിയ’ (പിഴുതെറിഞ്ഞു) എന്നായിരുന്നു. 

മുംബൈ ഹൈക്കോടതി പൊളിക്കൽ നടപടി നിയമം വിരുദ്ധമെന്ന് പറഞ്ഞ് കോർപ്പറേഷന്റെ നടപടി സ്റ്റേ ചെയ്തു. 

മുംബൈയിലെ ബാർ മുതലാളിമാരിൽ നിന്ന് 4.7 കോടി രൂപ കൈക്കൂലി പണം സമാഹരിച്ചുവെന്നും, അത് കോൺഗ്രസ്സുകാരനയ ആഭ്യന്തരമന്ത്രി  അനിൽ ദേശ്മുക്കിന്റെ പി.എ ക്ക് കൈമാറിയെന്ന് മഹാരാഷ്ട്ര പോലീസിന്റെ ഇൻറലിജൻസ് മേധാവി സച്ചിൻ വാസെയുടെ ഇ.ഡി. ഉദ്യോഗസ്ഥരോടുള്ള വെളിപ്പെടുത്താൻ സർക്കാരിൽ നടക്കുന്ന അഴിമതി എത്രയെന്ന് വെളിവാക്കുന്നതായി വിമർശനമുയർന്നു.

സാമൂഹിക മാധ്യമങ്ങളിൽ ഉദ്ധവ് താക്കറെക്കെതിരെ പോസ്റ്റിടുന്നവരെ അറസ്റ്റ് ചെയ്തു ജയിലിലടച്ച നിരവധി സംഭവങ്ങൾ ഉണ്ടായി.

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താവായ ബാല സാഹിബ് താക്കറയുടെ മകൻ ഉദ്ധവ് താക്കറെ ഹിന്ദുത്വ ആശയങ്ങൾ  വെടിയുന്നത് തങ്ങൾളുടെ രാഷ്ട്രീയ ഭാവി നശിപ്പിക്കും എന്ന ആശങ്കയാണ് ഉദ്ധവിനെതിരെ തിരിയാൻ കാരണമായതെന്നാണ് ശിവസേന വിമത എംഎൽഎമാർ പറയുന്നത്.

താനെയിൽ ഓട്ടോറിക്ഷ ഡ്രൈവറായി ജീവിതം ആരംഭിച്ച ശിവസേന നേതാവ് ഏകനാഥ് ഷിൻഡെക്ക് മുഖ്യമന്ത്രിയാകാൻ  അവസരം കൊടുത്തതിലൂടെ ശിവസേനക്ക് സ്വാധീനമുള്ള മഹാരാഷ്ട്രയിൽ ബിജെപിക്കെതിരെ സേനയെ തകർക്കാൻ ഗൂഢാലോചന നടത്തി എന്നാരോപിച്ച് വൈകാരികമായി ജനങ്ങളിൽനിന്ന് പിന്തുണ നേടാൻ ശ്രമിച്ച ഉദ്ധവിന് കനത്ത പ്രഹരം നൽകാൻ കഴിയുമെന്നാണ്  എന്നാണ് ബിജെപി കരുതുന്നത്.

അഖാടി മുന്നണിയെ തകർക്കുക, ശിവസേനയുടെ ബിജെപിക്ക് മേലെയുള്ള വലിയ സമ്മർദ്ദ തന്ത്രങ്ങൾ ഇല്ലാതാക്കുക, ഉദ്ധവ് താക്കറയ്ക്ക് പകരം ഷിൻഡെയെ ശിവസേനയുടെ നേതാവാക്കുക, ഹിന്ദുത്വ പ്രത്യയ ശാസ്ത്രം കൂടുതൽ ശക്തിപ്പെടുത്തുക എന്നീ ലക്ഷങ്ങളാണ് ഷിൻഡെക്ക് മുഖ്യമന്ത്രി പദവി നൽകി ബിജെപി ലക്ഷ്യം വയ്ക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *