തൃശ്ശൂര്‍ : മഹാശിവരാത്രി ദിനത്തില്‍ നൃത്തനാഥനായ വടക്കുന്നാഥന്റെ സവിധത്തില്‍ നൃത്താഞ്ജലിയായി നൂറ് വനിതകളുടെ നാട്യയോഗ അരങ്ങേറി. മോഹിനിയാട്ടവും, യോഗയും ചേര്‍ന്നുള്ള നാട്യയോഗയില്‍ 4 വയസ്സു തൊട്ട്് 75 വയസ്സുവരെയുള്ളവര്‍ അണിനിരന്നു.
നാട്യയോഗയില്‍ എഴുപത്തിയഞ്ചുകാരിയായ സുധടീച്ചറുടെ അമ്മയും, മകളും വേഷമിട്ടതോടെ മൂന്ന് തലമുറകളുടെ അപൂര്‍വസംഗമത്തിനും വടക്കുന്നാഥന്റെ തിരുമുറ്റം വേദിയായി. അന്താരാഷ്ട്രവനിതാദിനവും, ശിവരാത്രിയും ഒന്നിച്ചുവന്ന ധന്യദിനത്തില്‍ നാട്യയോഗ കാണാന്‍ വന്‍തിരക്കായിരുന്നു.
തേക്കിന്‍കാട് മൈതാനത്ത് കിഴക്കേഗോപുരനടയില്‍ രാവിലെ അരങ്ങേറിയ നാട്യയോഗ ചിട്ടപ്പെടുത്തിയത്് പേരാമംഗലം ശ്രീദുര്‍ഗാ വിലാസം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപിക എം. സുധയാണ്. കോവിഡ് കാലഘട്ടത്തിലാണ് മോഹിനിയാട്ടത്തില്‍ യോഗ ഉള്‍പ്പെടുത്തിയുള്ള പുതിയ നൃത്തരൂപം സുധടീച്ചര്‍ ചിട്ടപ്പെടുത്തി അരങ്ങിലെത്തിച്ചത്. പൂങ്കുന്നത്ത്് ആട്ടക്കളരി നൃത്തകലാലയത്തില്‍ പല ബാച്ചുകളിലായി വിവിധ പ്രായത്തിലുള്ളവര്‍, ഉദ്യോഗസ്ഥകളടക്കം സുധടീച്ചറുടെ കീഴില്‍ നൃത്തം അഭ്യസിച്ചുവരുന്നു.