തൃശൂര്‍ പൂരം: നായ്ക്കനാല്‍, നടുവിലാല്‍ പന്തലുകള്‍ക്ക് കാല്‍നാട്ടി
തൃശൂര്‍: തൃശൂര്‍ പൂരത്തോടനുബന്ധിച്ച്്് തിരുവമ്പാടി വിഭാഗത്തിന്റെ നായ്ക്കനാല്‍, നടുവിലാല്‍ പന്തലുകള്ക്ക്് കാല്‍നാട്ടി. ദേവസ്വം ഭാരവാഹികളും, ദേശക്കാരും, പൂരപ്രേമികളും പങ്കെടുത്തു.
ചെറുതുരുത്തി ആരാധനാ പന്തല്‍ വര്‍ക്സിലെ സൈതലവിക്കാണ് നടുവിലാല്‍ പന്തലിന്റെ നിര്‍മാണച്ചുമതല. ചേറൂര് പള്ളത്ത്്് മണികണ്ഠന്റെ നേതൃത്വത്തിലാണ് നായ്ക്കനാല്‍ പന്തലിന്റെ നിര്‍മാണം.