തൃശൂര്‍: അന്തിക്കാട്ടു നിന്ന് മൂന്ന്, ബംഗ്ലാദേശ് സ്വദേശികളെ പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. 2 പേര്‍ ഓടി രക്ഷപ്പെട്ടു. ചെമ്മാപ്പിള്ളില്‍ നിന്നാണ് 3 പേരെ അന്തിക്കാട് പൊലീസ് പിടികൂടിയത്. . ചെമ്മാപ്പിള്ളിയില്‍ ആക്രിക്കടയില്‍ ഇവര്‍ ജോലി ചെയ്യുകയായിരുന്നു.
കസ്റ്റഡിയിലെടുത്തവര്‍ക്ക് കൈവശം മതിയായ രേഖകള്‍ ഇല്ല. ഇവര്‍ കൊല്‍ക്കത്ത സ്വദേശികളാണെന്നാണ് ചോദ്യം ചെയ്തപ്പോള്‍ പൊലീസിനോട് പറഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. അന്തിക്കാട് പൊലീസ് ഇവരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്ന് പൊലീസ് അറിയിച്ചുതൃശൂര്‍ അന്തിക്കാട് 3 ബംഗ്ലാദേശികള്‍ പിടിയില്‍
തൃശൂര്‍: അന്തിക്കാട്ടു നിന്ന് മൂന്ന് ബംഗ്ലാദേശ് സ്വദേശികളെ പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. 2 പേര്‍ ഓടി രക്ഷപ്പെട്ടു. ചെമ്മാപ്പിള്ളില്‍ നിന്നാണ് 3 പേരെ അന്തിക്കാട് പൊലീസ് പിടികൂടിയത്. . ചെമ്മാപ്പിള്ളിയില്‍ ആക്രിക്കടയില്‍ ഇവര്‍ ജോലി ചെയ്യുകയായിരുന്നു.
കസ്റ്റഡിയിലെടുത്തവര്‍ക്ക് കൈവശം മതിയായ രേഖകള്‍ ഇല്ല. ഇവര്‍ കൊല്‍ക്കത്ത സ്വദേശികളാണെന്നാണ് ചോദ്യം ചെയ്തപ്പോള്‍ പൊലീസിനോട് പറഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. അന്തിക്കാട് പൊലീസ് ഇവരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്ന് പൊലീസ് അറിയിച്ചു