Newsskerala

പോളിസികരെ സസ്‌പെൻഡ് ചെയ്‌തു

കൊച്ചി: പരസ്യമദ്യപാനത്തെ തുടര്‍ന്ന് കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ 6 പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. പൊലീസുകാര്‍ക്ക് നല്ല നടപ്പ് പരിശീലനത്തിനും അയക്കും. ഉദ്യോഗസ്ഥര്‍ കാറിനകത്തിരുന്ന് മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. നടപടി ഗുരുതര വീഴ്ചയെന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ജോലി സമയത്താണ് ഇവര്‍ മദ്യപിച്ചത്. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറാണ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സ്റ്റേഷന് മുന്നില്‍ കാറില്‍ ഇരുന്നു മദ്യപിച്ചത്. സിവില്‍ ഡ്രസ്സില്‍ കാറിനകത്ത് ഇരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങള്‍ ഒരാള്‍ പകര്‍ത്തി ഉന്നത ഉദ്യഗസ്ഥന് അയച്ചുകൊടുക്കുകയായിരുന്നു. ഒരു കല്യാണ ചടങ്ങില്‍ പങ്കെടുക്കാന്‍ ഇറങ്ങിയതായിരുന്നു ഇവര്‍. ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത നടപടിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *