തൃശ്ശൂർ : ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട് അന്തരിച്ചു. ആലപ്പാട്ട് ആന്റണി (എ.കെ. ആന്റണി) യുടെയും റോസിയുടെയും മകനാണ്. സഹോദരങ്ങൾ: ജോൺസൺ, മേരി.
സേക്രഡ് ഹാർട്ട്, മോഡൽ ബോയ്സ് ഹൈസ്കൂൾ, സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിൽ പഠനം. കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസ് ബിരുദം. കോഴിക്കോട് ജെസ്വീറ്റ് ട്രെയിനിംഗ് കോളേജ്, അഡയാർ സ്രേകഡ് ഹാർട്ട് കോളേജ്, ആലുവ മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽനിന്ന് തത്ത്വശാസ്ത്ര-ദൈവശാസ്ത്ര ബിരുദങ്ങളും നേടി. 1995ൽ വൈദികാഭിഷേകത്തിനു ശേഷം പാവറട്ടി, ഇരവിമംഗലം, കണ്ണംകുളങ്ങര, വിജയപുരം (ചേറൂർ), കൊളങ്ങാട്ടുകര, നെഹ്രുനഗർ എന്നിവിടങ്ങളിൽ ശുശ്രൂഷ. മാനസിക ആരോഗ്യ ആശുപത്രിക്കു വേണ്ടി കേരള ഹൈക്കോടതി നിയമിച്ച മോണിറ്ററിംഗ് കമ്മിറ്റിയിലും, തൃശ്ശൂർ ജില്ലാ ആശുപ്രതി, തൃശ്ശൂർ മെഡിക്കൽ കോളേജ്, കൊരട്ടി ഗവ. ലെപ്രസി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഉപദേശക സമിതിയിലും അംഗമായിരുന്നു. പൂവിതൾ പൊഴിയുമ്പോൾ എന്ന രക്തദാന ഡോക്യുമെന്ററിയുടെയും ടി.ജി. രവി നായകനായി അഭിനയിച്ച ‘ഓർമ്മകൾക്കപ്പുറം’ എന്ന ഷോർട്ട് ഫിലിമിന്റെയും സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, ജൂബിലി മിഷൻ കോളേജ് ഓഫ് നഴ്സിംഗ്, ജൂബിലി മിഷൻ പാരാമെഡിക്കൽ ഇൻസ്റ്റിറ്റൂട്ട്, തൃശ്ശൂർ ഇൻസ്റ്റിറ്റൂട്ട് ഓഫ് മെന്റൽ ഹെൽത്ത് സയൻസസ് (TIMHANS) എന്നിവയുടെ സ്ഥാപക ഡയറക്ടർ, തൃശൂർ അതിരൂപത വികാരി ജനറൽ, ജുബിലി മിഷൻ മെഡിക്കൽ കോളേജ് പ്രസിഡന്റ്, സാന്ത്വനം ചെയർമാൻ, സത്സംഗ് രക്ഷാധികാരി, കേരള ബ്ലഡ് ഡോണേഴ്സ് ഫോറത്തിന്റെ (1978) സ്ഥാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തൃശ്ശൂർ അതിരൂപതയുടെ തീരദേശ ആരോഗ്യമിഷൻ കേന്ദ്രമായ ഏങ്ങണ്ടിയൂർ മേരി ഇമ്മാക്കുലേറ്റ് (എം.ഐ. മിഷൻ) ഹോസ്പിറ്റലിന്റെ ഡയറക്ടറും ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ചെയർമാനുമായിരുന്നു.
കൃതികൾ: വിവാഹവേദിയിലേക്ക്, ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു, ദൈവവചനം-ധ്യാനിക്കാനും ജീവിക്കാനും, സുഭാഷിതങ്ങൾ ചിന്താദളങ്ങൾ, നോമ്പുകാല ചിന്തകൾ, കന്തൻചാവടി, ആറ്റുവഞ്ചി(ഞ്ഞി), രാഘവാ കൃഷ്ണാ, അനഘ, അവൾക്കൊപ്പം, എന്റെ പ്രിയ കഥകൾ, മറുവശം, സാറ്റലൈറ്റ്സ്, ഒരു വ്രണിതമാനസൻ, ഞാൻ എന്ന ഞാൻ, മാഞ്ചിറപ്പാലം, Kenosis – The Story of a Bleeding Heart, Blood is Thicker Than Water, The Unfathomable (Biography), The Unreal Love, രേണു രാജസ്ഥാനി, അടർത്താനാകാതെ അടരാനാകാതെ, പൊഴിയുന്ന റോസാദളങ്ങൾ; സുഭാഷിതങ്ങളും ഒരു ദീർഘകഥയും, കാണാപ്പുറങ്ങൾ.
ക
















