തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ട് കാണാന്‍ സ്വരാജ് റൗണ്ടില്‍ ആളുകളെ പ്രവേശിപ്പിക്കും. സാമ്പിള്‍ വെടിക്കെട്ടിന് റൗണ്ടില്‍ കുറുപ്പം റോഡ് ജംഗ്ഷന്‍ മുതല്‍ നടുവിലാല്‍ വരെ ആളുകളെ പ്രവേശിപ്പിക്കാന്‍ തൃശൂര്‍ കളക്ടേറ്റില്‍ ചേര്‍ന്ന മന്ത്രിതല പൂരം അവലോകനയോഗത്തില്‍ തീരുമാനമായി. പൂരം വെടിക്കെട്ടിന് കുറുപ്പം റോഡ് ജംഗ്ഷന്‍ മുതല്‍ നടുവിലാല്‍ ജംഗ്ഷന്‍ വരെ ഔട്ടര്‍ ഫുട്പാത്തില്‍ ആളുകളെ പ്രവേശിപ്പിക്കും. ദൂരപരിധി 100 മീറ്ററായി തുടരും. ദൂരപരിധി കുറയ്ക്കുന്നത് സംബന്ധിച്ച് പെസോയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും.
കഴിഞ്ഞ വര്‍ഷം പെസോയുടെ കര്‍ശന നിയന്ത്രണം മൂലം റൗണ്ടിലെ ഫുട്്പാത്തില്‍ പോലും ആളുകളെ നിര്‍ത്തിയില്ല. റൗണ്ടിലെ കുറച്ചുഭാഗത്തെങ്കിലും ആളുകളെ വെടിക്കെട്ട് കാണാന്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഏതൊക്കെ കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്ന് വെടിക്കെട്ട് കാണാം എന്നത് സംബന്ധിച്ച കാര്യത്തിലും ചര്‍ച്ച നടത്തി. വെടിക്കെട്ട് നടത്തുന്ന സ്ഥലവും ആളുകളെ നിര്‍ത്തുന്നതും തമ്മിലുള്ള ദൂരപരിധി 70 മീറ്ററായി കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. നിയന്ത്രണത്തില്‍ ഇളവ് വരുത്തുന്ന കാര്യത്തില്‍ പെസോയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. മന്ത്രിമാരായ കെ.രാജന്‍, കെ.രാധാകൃഷ്ണന്‍, ആര്‍.ബിന്ദു, ടി.എന്‍.പ്രതാപന്‍..എം.പി, കളക്ടര്‍ കൃഷ്ണ തേജ, സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.