Newsskerala

കാഴ്ചക്കാരുടെ ഓമനയായി പേര്‍ഷ്യന്‍ പൂച്ചകള്‍

തൃശൂര്‍: എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ അപൂര്‍വയിനം പേര്‍ഷ്യന്‍ പൂച്ചകളും. ഒന്നരമാസം മാത്രം വളര്‍ച്ചയെത്തിയ പേര്‍ഷ്യന്‍ ട്രഡീഷണല്‍ ഷോര്‍ട്ട് ഹെയര്‍ വിഭാഗത്തിലുള്ള വെളുത്ത പൂച്ചക്കുട്ടികളാണിത്. മൃഗസ്‌നേഹിയായ തൃശൂര്‍ പാടുക്കാട് സ്വദേശി സ്മിത അഞ്ച് വര്‍ഷമായി വീട്ടില്‍ പേര്‍ഷ്യന്‍ പൂച്ചകളെ വളര്‍ത്തുന്നു. മൂന്ന് മാസം വളര്‍ച്ചയെത്തിയ പേര്‍ഷ്യന്‍ പൂച്ചകള്‍ക്ക് അയ്യായിരം രൂപ വരെ വിപണിയില്‍ വിലയുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *