Newsskerala

തൂക്കിക്കൊല്ലുന്നതിന്റെ നടുക്കുന്ന ദൃശ്യവുമായി വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍

തൃശൂര്‍: ലോക്കപ്പില്‍ കയറാന്‍ പോലീസ് സ്‌റ്റേഷനില്‍ പോകേണ്ട. ഒപ്പം കൊടുംകുറ്റവാളികളുടെ കഴുത്തില്‍  തൂക്കുകയറിട്ട് വധശിക്ഷ നടപ്പാക്കുന്നതും കാണാനും അവസരം എന്റെ കേരളം പ്രദര്‍ശന മേളയിലെ വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ ഹോമിന്റെ പവലിയനിലാണ് ഭീതിയും കൗതുകവും ജനിപ്പിക്കുന്ന കാഴ്ചകള്‍.  110 കിലോ വരെ ഭാരമുള്ള കുറ്റവാളികളെ തൂക്കിക്കൊല്ലാനാകുന്ന തൂക്കുകയറും, വിയ്യൂര്‍ ജയിലിന്റെ മിനിയേച്ചറും ഇവിടെയുണ്ട്. ജയില്‍ അന്തേവാസികള്‍ തയ്യാറാക്കിയ നെറ്റിപ്പട്ടം, കഥകളി രൂപങ്ങള്‍, ഹൗസ് ബോട്ടുകള്‍ തുടങ്ങിയ ഒട്ടനവധി കരകൗശലവസ്തുക്കളും ഇവിടെ നിന്ന് വാങ്ങാം. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന്റെ  ചരിത്രം ജയില്‍ അന്തേവാസികളുടെ എണ്ണം എന്നിങ്ങനെ ജയിലിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇവിടെ എത്തുന്നവര്‍ക്ക് വിവരിച്ച് തരും.

Leave a Comment

Your email address will not be published. Required fields are marked *