Newsskerala

ത്രസിപ്പിച്ച് ശ്വാനപ്രകടനം, ലഹരിയ്‌ക്കെതിരെ ഒരു പഞ്ച്

തൃശൂര്‍: അല്‍പ നേരം വിസ്മയത്തുമ്പത്തായിരുന്നു തിങ്ങിനിറഞ്ഞ കാഴ്ചക്കാര്‍. ബോംബ്, നാര്‍ക്കോട്ടിക്, റോക്ക് സ്‌ക്വാഡുകളിലെ പോലീസ് നായ്ക്കളുടെ അഭ്യാസ പ്രകടനങ്ങളാണ് സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവമായത്.
സിറ്റി പോലീസിലെ ഡെല്‍മ, ആനി, സാനിയ, റൂറല്‍ പോലീസിലെ മിലൊ, സ്‌റ്റൈല്ല, മാറ്റസ് എന്നീ ശ്വാനന്‍മാരാണ് വളയങ്ങള്‍ക്കുള്ളിലൂടെ പുഷ്പം പോലെ ചാടിക്കടന്നും, ലഹരിമരുന്നുകള്‍ മണം പിടിച്ച് കണ്ടെത്തിയും അതിശയപ്രകടനം നടത്തിയത്. എ.എസ്.ഐമാരായ പി.ജി.സുരേഷ്, സ്റ്റില്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ലഹരിയ്‌ക്കെതിരെ ഒരു പഞ്ച് എന്ന മുദ്രാവാക്യവുമായി ഗ്ലൗസ് ധരിച്ച് ബോക്‌സിംഗ് ശൈലിയില്‍ പഞ്ച് നല്‍കി സന്ദര്‍ശകര്‍ക്കും ലഹരിയ്‌ക്കെതിരായ പ്രചാരണത്തില്‍ പങ്കു ചേരാം.
എന്റെ കേരളം പ്രദര്‍ശന മേളയിലെ പോലീസിന്റെ പവലിയനില്‍ സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചറിയാന്‍ പ്രത്യേക ഹെല്‍പ് ഡെസ്‌കും ഒരുക്കിയിട്ടുണ്ട്.  ലഹരിയില്‍ നിന്ന് മുക്തി നേടുന്നതിനുള്ള സൗജന്യ കൗണ്‍സിലിംഗിനെക്കുറിച്ചും, സ്്ത്രീകള്‍ക്കായുള്ള സ്വയംപ്രതിരോധ പരിശീലനമുറകളെക്കുറിച്ചും ഇവിടെ നിന്നറിയാം. വിവിധയിനം തോക്കുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *