തൃശൂർ: താനൂര്‍ ബോട്ടപകടത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെട്ട ബെഞ്ച് കേസ് പരിഗണിക്കും. താനൂര്‍ ബോട്ട് ദുരന്തത്തില്‍ ഹൈക്കോടതിയുടെ അവധിക്കാല ഡിവിഷന്‍ ബഞ്ചാണ് സ്വമേധയാ കേസെടുത്തത്. ഡിവിഷന്‍ ബഞ്ച് ബന്ധപ്പെട്ട പോര്‍ട്ട് ഓഫീസറോട് റിപ്പോര്‍ട്ട് തേടി. മാരിടൈം ബോര്‍ഡിന്റെ കീഴിലുള്ള പോര്‍ട്ട് ഓഫീസറാണ് വിശദീകരണം നല്‍കേണ്ടത്. നിലവില്‍ മാരിടൈം ബോര്‍ഡിന്റെ അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ട്. ഈ അന്വേഷണ റിപ്പോര്‍ട്ട് ആയിരിക്കും മാരിടൈം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുക. കുട്ടികളടക്കം 22 പേരാണ് ദുരന്തത്തില്‍ മരിച്ചത്. ഇത് കണ്ട് കണ്ണടച്ചിരിക്കാന്‍ കോടതിയ്ക്കാവില്ലെന്ന് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
ഏറെ വേദനിപ്പിക്കുന്ന സംഭവമാണ് ഉണ്ടായത്. സംഭവത്തിന്റെ ഉത്തരവാദി ബോട്ട് ഓപ്പറേറ്റര്‍ മാത്രമല്ല. അയാള്‍ക്ക് മറ്റ് പല ഭാഗത്തുനിന്നും പിന്തുണ കിട്ടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ ആരൊക്കെയാണെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. ഇത്തരം സംഭവം കേരളത്തില്‍ ആദ്യമായല്ല ഉണ്ടാകുന്നത്. നിരവധി അന്വേഷണങ്ങളും കണ്ടെത്തലുകളും പരിഹാരനിര്‍ദേശങ്ങളും മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാല്‍ വീണ്ടും സമാന