തൃശൂർ: തിരുഹൃദയ റോമന്‍ കാത്തലിക്ക് ലത്തീൻ പള്ളിയിൽ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാളിന് കൊടികയറി
തൃശ്ശൂർ തിരുഹൃദയ റോമൻ കാത്തലിക് ലത്തീൻ പള്ളിയിൽ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാൾ കൊടികയറ്റ് കർമ്മം വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് എമിരിറ്റസ് ഫ്രാൻസിസ് കല്ലറക്കൽ നിർവഹിച്ചു. മതസൗഹാർദ്ദത്തിന്റെ സന്ദേശം വിളിച്ചോതിക്കൊണ്ട് കേരളത്തിന്റെ തനത് കലാരൂപങ്ങളായ ചവിട്ടുനാടകം, മാർഗ്ഗംകളി, തിരുവാതിര, ഒപ്പന എന്നിവയുടെ അകമ്പടിയോടുകൂടിയാണ് കൊടികയറ്റ് കർമ്മം നിർവഹിക്കപ്പെട്ടത്. തുടർന്ന് ആർച്ച് ബിഷപ്പിൻ്റെ മുഖ്യകാർമികത്വത്തില്‍ പൊന്തിഫിക്കൽ ദിവ്യബലി അര്‍പ്പിക്കപ്പെട്ടു. ദിവ്യബലി മധ്യേ റവ. ഫാദർ വിപിൻ ചൂതംപറമ്പിൽ വചനപ്രഘോഷണം നടത്തി. തുടർന്നുള്ള നൊവേനയിലും ആരാധനയിലും ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ജൂൺ പതിനൊന്നാം തീയതി തിരുഹൃദയ തിരുനാളും ജൂൺ പതിമൂന്നാം തീയതി ഊട്ടുതിരുനാളും നടക്കുമെന്ന് തീര്‍ത്ഥാടന കേന്ദ്രം റെക്റ്റർ ഫാ. ജോസഫ് ജോഷി മുട്ടിക്കൽ അറിയിച്ചു.