സര്‍ക്കാര്‍ പരസ്യം വ്യക്തിപൂജയെന്ന് കവി അന്‍വര്‍ അലി
പ്രസിഡണ്ടും, സെക്രട്ടറിയും തമ്മില്‍ തര്‍ക്കം, പരസ്യം നല്‍കിയതില്‍ വിയോജിപ്പുമായി പ്രസിഡണ്ട് സച്ചിദാനന്ദന്, മാറ്റില്ലെന്ന് സെക്രട്ടറി
തൃശൂര്‍: കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ പുസ്തകങ്ങളിലെ സര്‍ക്കാര്‍ പരസ്യത്തെച്ചൊല്ലി പ്രസിഡണ്ടും, സെക്രട്ടറിയും കൊമ്പുകോര്‍ത്തു. സര്‍ക്കാര്‍ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മുപ്പതോളം പുസ്്തകങ്ങള്‍ അക്കാദമി പുറത്തിറക്കിയിരുന്നു. ഇതില്‍ ചില പുസ്തകങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ പരസ്യം അച്ചടിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്. സര്‍ക്കാര്‍ പരസ്യത്തില്‍ നേരത്തെ തന്നെ പ്രസിഡണ്ട് കെ.സച്ചിദാനന്ദന് വിയോജിപ്പ് അറിയിച്ചിരുന്നു. സര്‍ക്കാരിന്റെ പരസ്യത്തെ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍ ന്യായീകരിച്ചതാണ് തര്‍ക്കം രൂക്ഷമാക്കിയത്.
സര്‍ക്കാരിന്റെ പരസ്യം മാറ്റി പുറംചട്ടകള്‍ പുന: പ്രസ്ിദ്ധീകരിക്കില്ലെന്നും, സര്‍ക്കാര്‍ എംബ്ലമാണ് പ്രിന്റ് ചെയ്തിരിക്കുന്നതെന്നും അക്കാദമി സെക്രട്ടറി സി.പി.അബൂബക്കര്‍ അറിയിച്ചു. ഒരു പ്രോജക്ടിന്റെ ഭാഗമായാണ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇതില്‍ രാഷ്ട്രീയമില്ല. ഇക്കാര്യം പ്രസിഡണ്ടുമായി ചര്‍ച്ച ചെയ്്തില്ല. ചര്‍ച്ച ചെയ്യണമെന്ന് തോന്നിയില്ല. ഇനിയുള്ള കാര്യങ്ങള്‍ അധ്യക്ഷനുമായി ആലോചിച്ച്് തീരുമാനിക്കുമെന്നും സി.പി.അബൂക്കബക്കര് അറിയിച്ചു.
സര്‍ക്കാരിന്റെ അല്ലാതെ മറ്റാരുടെ പരസ്യമാണ് കൊടുക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. രണ്ടാം പിണറായി സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായാണ് 30 പുസ്തകങ്ങള്‍ കേരള സാഹിത്യ അക്കാദമി ഇറക്കിയതെന്നും അതില്‍ സര്‍ക്കാരിന്റെ പരസ്യം നല്‍കിയതിനോട് ആര്‍ക്കാണ് വിമര്‍ശനമെന്നുമായിരുന്നു സെക്രട്ടറി ചോദിച്ചത്.
സര്‍ക്കാരുകള്‍ മാറുമെന്നും, പുസ്തകങ്ങള്‍ നിലനില്‍ക്കുമെന്നും അക്കാദമി പ്രസിഡണ്ട്്് സച്ചിദാനന്ദന് അഭിപ്രായപ്പെട്ടിരുന്നു. പരസ്യം നല്‍കിയതില്‍ അദ്ദേഹം പരസ്യമായി വിയോജിപ്പ് അറിയിച്ചു. കേന്ദ്ര സാഹിത്യ അക്കാദമിയില്‍ ഞാന്‍ ഭരണാധികാരി ആയി ഉണ്ടായിരുന്ന പത്തു വര്‍ഷം ഒരൊറ്റ മന്ത്രിയെയും ഒരു പരിപാടിയിലും പങ്കെടുപ്പിച്ചിട്ടില്ല. അത്തരം ഒരു ധാരണയാണ് കേരള സാഹിത്യ അക്കാദമിയെക്കുറിച്ചും എനിക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ഇത് ഒരു സെമി- ഒട്ടോണമസ് സ്ഥാപനമാണെന്നു മനസ്സിലാക്കുന്നു. ആ വാക്കിന്റെ അര്‍ഥം അന്വേഷിക്കുകയാണ് ഞാന്‍. ഈ ലേബലിനോട് ഞാന്‍ പരസ്യമായി വിയോജിക്കുന്നു”, സച്ചിദാനന്ദന് പറഞ്ഞു.
സാഹിത്യകാരനെയും ആയാളുടെ സൃഷ്ടിയെയും അപമാനിക്കുന്ന പ്രവര്‍ത്തിയാണിതെന്നും കലയെത്തന്നെ ദുരുദ്ദേശപരമായി ആശയപ്രചാരണത്തിന് ഉപയോഗിക്കുകയാണെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
പര്സ്യം നല്‍കിയതിനെ ഒരു തരത്തിലും അംഗീകരിക്കാനും യോജിക്കാനും കഴിയില്ലെന്നാണ് വിമര്‍ശകര്‍ പറഞ്ഞത്. എഴുത്തുകാരും, സാമൂഹിക പ്രവര്‍ത്തകരുമായ നിരവധിയാളുകളാണ് അക്കാദമിയുടെ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. പുസ്തകങ്ങളില്‍ സര്‍ക്കാരിന്റെ പരസ്യം വെച്ചത് വ്യക്തിപൂജയുടെ ഭാഗമാണെന്നും, പുറംചട്ട മാറ്റി പ്രിന്റ് ചെയ്യണമെന്നും കവി അന്‍വര്‍ അലി ആവശ്യപ്പെട്ടു.