തൃശൂർ : അക്കാദമി എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം സാഹിത്യ അക്കാദമി ജംഗ്ഷനിൽ വെച്ച് സംഘടിപ്പിച്ച സാംസ്കാരിക പ്രതിരോധ പരിപാടി സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു. കരിവെള്ളൂർ മുരളി, സി.ഐ.ടി.യു.ഏരിയാ സെക്രട്ടറി ടി.സുധാകരൻ, അശോകൻ ചരുവിൽ , സി.പി.അബൂബക്കർ , അക്കാദമി എംപ്ലോയീസ് യൂണിയൻ പ്രസിഡണ്ട് എം.കെ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച പ്രതിഷേധ കൂട്ടായ്മയിൽ അക്കാദമി എംപ്ലോയീസ് യൂണിയൻ സെക്രട്ടറി കെ.എസ്.സുനിൽകുമാർ , വി.കെ.അനിൽകുമാർ എന്നിവർ സംസാരിച്ചു. ലളിതകലാ അക്കാദമി പരിസരത്തു നിന്നും സാഹിത്യ അക്കാദമി ജംഗ്ഷൻ വരെ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ സാഹിത്യ അക്കാദമി സംഗീത നാടക അക്കാദമി ലളിതകലാ അക്കാദമി എന്നീ സാംസ്കാരിക സ്ഥാപനങ്ങളിലെ നൂറ് കണക്കിന് ജീവനക്കാർ പ്രകടനത്തിൽ പങ്കെടുത്തു. കെ.എച്ച്.ഹാജു, ഷാജി ജോസഫ്, കെ.കെ.ബാബുമോൻ ,ടി.യു. അനിൽകുമാർ ,എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.