Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തീവ്ര സ്ഫോടനത്തിൽ നടുങ്ങി കേരളം; മൂന്നു സ്ഫോടനങ്ങൾ നടന്നത് ക്രൈസ്തവ വിഭാഗമായ…

ടിഫിൻ ബോക്ക്സ് ബോംബുകൾ സ്ഥാപിച്ചത് നീല കാറിൽ എത്തിയ ഒരു വ്യക്തി എന്ന സിസിടിവി ദൃശ്യങ്ങൾ

അന്വേഷണം എൻ. ഐ. എക്ക് കൈമാറും; ഏഴുപേർ ഗുരുതരാവസ്ഥയിൽ

മൂന്നു സ്ഫോടനങ്ങൾ നടന്നത് ക്രൈസ്തവ വിഭാഗമായ… യഹോവ സാക്ഷികളുടെ കൺവെൻഷനിൽ

കേരളത്തിലെ ആദ്യ സ്ഫോടന പരമ്പര; ആസൂത്രിത സ്ഫോടനം എന്ന് ആദ്യ നിഗമനം

കൊച്ചി എൻഐഎ ഘടകം അന്വേഷണം ആരംഭിച്ചു; ആദ്യ സ്ഫോടനം നടന്നത് കൺവെൻഷൻ തുടങ്ങി അഞ്ചു മിനിറ്റിനുശേഷം

മറ്റു സ്ഫോടനങ്ങൾ നടന്നത് അഞ്ചും ആറും മീറ്റർ ദൂരത്ത്

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പിണറായി വിജയനുമായി ഫോണിൽ ബന്ധപ്പെട്ടു വിവരങ്ങൾ തേടി

കൊച്ചി: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം. ഒരു സ്ത്രീ കൊല്ലപ്പെട്ടു.സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ളത് 36 പേരാണ്. ഇതില്‍ 18 പേരും കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ തന്നെ രണ്ട് പേരുടെ നില ഗുരുതരമാണ്. കളമശ്ശേരി മെഡിക്കല്‍ കോളജിന് സമീപമുള്ള സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സ്‌ഫോടനം നടന്നത്. ഈ മാസം 27 മുതല്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്. ഏകദേശം 2500-ത്തിലധികം പേര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം.

കളമശേരിയില്‍ പൊട്ടിത്തെറി ഉണ്ടായ സാഹചര്യത്തില്‍ മികച്ച ചികിത്സയൊരുക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. ആശുപത്രികള്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കി. അവധിയിലുള്ള മുഴുവന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരും അടിയന്തരമായി തിരിച്ചെത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി

Leave a Comment

Your email address will not be published. Required fields are marked *