തൃശൂര്‍: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തൃശൂര്‍ ജില്ലാ ഭാരവാഹികളായി പ്രസിഡണ്ട് എം.ബി.ബാബു (മാതൃഭൂമി),വൈസ് പ്രസിഡണ്ടുമാര്‍ അഷിതാ രാജ് (ദേശാഭിമാനി), ജിജോ ജോണ്‍ (മലയാള മനോരമ), സെക്രട്ടറി രഞ്ജിത്ത് ബാലന്‍ (മംഗളം), ജോയിന്റ് സെക്രട്ടറി .എന്‍.സതീഷ് (കേരള കൗമുദി), ട്രഷറര്‍ നീലാംബരന്‍ (ജന്മഭൂമി) എന്നിവരെ തിരഞ്ഞെടുത്തു.
എക്‌സിക്യൂട്ടീവ് അംഗങ്ങളായി ജീമോന്‍.കെ.പോള്‍ (ജന്മഭൂമി), ദീപു.സി.എസ് ( ദീപിക), കൃഷ്ണകുമാര്‍ ആമലത്ത് (കേരള കൗമുദി), കെ.എ.മുരളീധരന്‍ ( ചന്ദ്രിക) (ശ്രീദേവി (ദേശാഭിമാനി ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
പ്രസിഡണ്ട് എം.ബി.ബാബു, വൈസ് പ്രസിഡണ്ടുമാരായ അഷിതാ രാജ് , ജിജോ ജോണ്‍, ട്രഷറര്‍ നീലാംബരന്‍, എക്‌സി.അംഗം ശ്രീദേവി എന്നിവര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.