തൃശൂര്‍: എല്‍.ഡി.എഫ് കണ്‍വീനറായ ഇ.പി.ജയരാജന് ബി.ജെ.പി നേതാക്കളായ പ്രകാശ് ജാവദേക്കറുമായും, പ്രകാശ് ചന്ദ്രശേഖറുമായും ബന്ധമുണ്ടെന്ന തങ്ങളുടെ ആരോപണം സത്യമെന്ന്് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ദല്ലാള്‍ നന്ദകുമാറുമായും ഇ.പിയ്ക്ക് ബന്ധമുണ്ടായിരുന്നു. സി.പി.എം-ബി.ജെ.പി രഹസ്യബന്ധത്തിന്റെ തെളിവാണിത്.
മുഖ്യമന്ത്രിക്ക്് വേണ്ടിയാണ് ഇ.പി.ജയരാജന്‍ കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടതെന്നും സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കേസുകള്‍ ദുര്‍ബലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇ.പി. ജാവദേക്കറെ കണ്ടത്. ജാവദേക്കറെ ഇ.പി. കണ്ടതിനെ മുഖ്യമന്ത്രി ന്യായീകരിക്കുകയായിരുന്നു. വിവാദ ദല്ലാള്‍ നന്ദകുമാറിനെ കണ്ടതിനെ മാത്രമാണ് മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. ജാവദേക്കറെ ഇ.പി കണ്ടാല്‍ എന്താണ് കുഴപ്പമെന്നും, താനും കണ്ടിട്ടുണ്ടെന്നുമാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞതെന്നും സതീശന്‍ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് ഒളിഞ്ഞും, തെളിഞ്ഞും ബി.ജെ.പിയുമായി ബന്ധമുണ്ടായിരുന്നുവെന്നും സതീശന്‍ ആരോപിച്ചു.