Newsskerala

പീച്ചി റിസര്‍വോയറില്‍ വീണ നാല് പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു.

തൃശൂര്‍ :പീച്ചി റിസര്‍വോയറില്‍ വീണ നാല് പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. പട്ടിക്കാട് സ്വദേശി അലീന (16) മരിച്ചത്. തൃശൂര്‍ സെന്റ് ക്ലെയേഴ്‌സ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.
തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 12.30ഓടെ ആയിരുന്നു മരണം. തൃശൂര്‍ സെന്റ് ക്ലയേഴ്സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

റിസര്‍വോയറില്‍ വീണ മൂന്ന് പെണ്‍കുട്ടികള്‍  ചികിത്സയില്‍ തുടരുന്നു
ഇന്നലെ ഡാമിലേക്ക് വീണ നാല് പേരെയും രക്ഷപ്പെടുത്തിയിരുന്നു. പീച്ചി സ്വദേശിനികളായ നിമ, അലീന, ആന്‍ ഗ്രീസ്, എറിന്‍ എന്നിവരാണ് വീണത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് അപകടം സംഭവിച്ചത്. കുട്ടികള്‍ കുളിക്കുന്നതിനിടയിലായിരുന്നു അപകടം.  നാല് പെണ്‍കുട്ടികളെയും തൃശൂരിലെ ജൂബിലി മിഷന്‍ പ്രവേശിപ്പിച്ചു. മൂന്ന് പേരുടെ ഗുരുതരമായിരുന്നു. ആശുപത്രിയില്‍ കൊണ്ടുവന്ന സമയത്ത് പള്‍സ് നോര്‍മല്‍ ആയിരുന്നില്ല.

മുതിര്‍ന്ന ഡോക്ടര്‍മാരെ അടക്കം ആശുപത്രിയിലേക്ക് വിളിച്ചുവരുത്തിയെന്ന അധികൃതര്‍ അറിയിച്ചിരുന്നു. ഇവരുടെ ചികിത്സയ്ക്കായി പ്രത്യേകം മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു.

 നിമയുടെ വീട്ടില്‍ പെരുന്നാള്‍ ആഘോഷിക്കുന്നതിനായാണ് കുട്ടികള്‍ എത്തിയത്. ഇതിനിടെയാണ് ഡാമിന്റെ റിസര്‍വോയറില്‍ കുട്ടികള്‍ കുളിക്കുന്നതിനായി എത്തിയത്. ഇതില്‍ ഒരു കുട്ടിയാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. ഈ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവരും അപകടത്തില്‍പ്പെട്ടത്. നിമയുടെ സഹോദരിയാണ് നാട്ടുകാരെ അപകട വിവരം അറിയിച്ചത്. തുടര്‍ന്ന് ഉടന്‍ തന്നെ നാട്ടുകാര്‍ പെണ്‍കുട്ടികളെ രക്ഷിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *