Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഡോ. കെ കസ്തൂരിരംഗൻ വിടവാങ്ങി

ബെംഗ്ലൂരൂ: ഐഎസ്ആര്‍ഒ യുടെ മുൻ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗൻ (84) അന്തരിച്ചു. ബെംഗളൂരുവിലെ വസതിയിൽ ആയിരുന്നു അന്ത്യം. 1994 മുതൽ 2003 വരെ 9 വർഷം ഐഎസ്ആര്‍ഒ യുടെ മേധാവിയായിരുന്നു അദ്ദേഹം. പിന്നീട് 2003 മുതൽ 2009 വരെ രാജ്യസഭാ എംപിയായിരുന്നു. പദ്മവിഭൂഷൻ പുരസ്കാരം ലഭിച്ചിടുണ്ട്. 1940 ൽ എറണാകുളത്തായിരുന്നു ഡോ. കസ്തൂരിരംഗന്റെ ജനനം. അച്ഛനും അമ്മയും കേരളത്തിൽ എത്തി സ്തിര താമസമാക്കിയ തമിഴ്നാട് സ്വദേശികളാണ്. ഇൻസാറ്റ്, പിഎസ്എൽവി, ജിഎസ്എൽവി സാറ്റലൈറ്റുകളുടെ വികസനം ഇദ്ദേഹത്തിന്‍റെ കാലത്തായിരുന്നു.

പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെ ചൊല്ലി വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ കേരള സർക്കാരിന്റെ നിർദ്ദേശപ്രകാരം ‘കസ്തൂരിരംഗൻ റിപ്പോർട്ട്’ എന്ന പേരിൽ പശ്ചിമഘട്ട സംരക്ഷണത്തിനായി വിവിധ ഇടങ്ങൾ സന്ദർശനം നടത്തി മറ്റൊരു റിപ്പോർട്ട് അദേഹം സംസ്ഥാന സർക്കാരിന് സമർപ്പിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *