തൃശൂർ: സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ തകർച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി വീണ ജോർജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തൃശ്ശൂർ ജില്ല കമ്മിറ്റി DMO ഓഫീസ് മാർച്ച് നടത്തി. പാറമേക്കാവ് ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ ഉദ്ഘാടനം ചെയ്തു.
പിണറായി മന്ത്രിസഭയില്‍ മാനേജ്‌മെന്റ് ക്വോട്ടയിലും ഫാമിലി ക്വോട്ടയിലും കയറിപ്പറ്റിയ ചിലര്‍ വികസന-ജനക്ഷേമ-വിദ്യാഭ്യാസ-ആരോഗ്യസംരക്ഷണ രംഗങ്ങളില്‍ കേരളത്തെ തകര്‍ക്കാന്‍ ആസൂത്രിതമായി ശ്രമിക്കുകയാണ്. മാനേജ്‌മെന്റ് ക്വോട്ടയില്‍ പിണറായി സര്‍ക്കാരില്‍ മന്ത്രിയായി പ്രവേശനം നേടിയ വീണാ ജോര്‍ജ്, സ്വകാര്യ കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് ആശുപത്രികള്‍ക്കു വേണ്ടി കേരളത്തിലെ ഗവ. ആശുപത്രികളെ തകര്‍ക്കാനും അവയ്ക്ക് ദുഷ്‌പേരുണ്ടാക്കാനും ആസൂത്രിതമായി ശ്രമിക്കുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ജോൺ ഡാനിയൽ പറഞ്ഞു.
ജില്ല പ്രസിഡൻ്റ് ഹരീഷ് മോഹൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ. സി. പ്രമോദ്, കാവ്യ രഞ്ജിത്ത്, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. സുഷിൽ ഗോപാൽ, അഭിലാഷ് പ്രഭാകർ, നിഖിൽ ജി. കൃഷ്ണൻ, ജെറോൺ ജോൺ, ജില്ല വൈസ് പ്രസിഡൻ്റ് വിഷ്ണു ചന്ദ്രൻ, അഞ്ജന, ജില്ല ജനറൽ സെക്രട്ടറിമാരായ ഷെറിൻ തേർമഠം, ജോഫിൻ ഫ്രാൻസിസ്, ജില്ല സെക്രട്ടറിമാരായ അനീഷ ശങ്കർ, അസീസ്, നിയോജകമണ്ഡലം പ്രസിഡൻ്റുമാരായ മഹേഷ് കാർത്തികേയൻ, ഫൈസൽ ഇബ്രാഹിം, എ.വി യദുകൃഷ്ണൻ, സുമേഷ് അയ്യന്തോൾ, മഹേഷ് തിപ്പലശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.