കൊച്ചി: മാചസ്റ്ററിൽ നടക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ നാലാമരസരത്തിലെ നാലാം ദിവസം റണ്ണൊന്നും എടുക്കാതെ രണ്ട് ടിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തി. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ഓപ്പണർ കെ എൽ രാഹുലും ചേർന്ന് 174 റൺസ് കൂട്ടുകെട്ട് നാണംകെട്ട തോൽവിയുടെ വക്കിൽനിന്ന് ഇന്ത്യയ്ക്ക് സമനില പ്രതീക്ഷ നൽകിയിരിക്കുകയാണ്.
നാലാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ കെ എൽ രാഹുൽ 87 റൺസും ഗില്‍ 78 റൺസുമായി ക്രീസിലുണ്ട്. ആദ്യ ഓവറിൽ തന്നെ ഓപ്പണാർ യശസ്വി ജയസ്വാളിനെയും സായി സുദർശനെയും നഷ്ടമായ ശേഷം ഗില്ലും രാഹുലും കൃത്യതയോടെ ഇംഗ്ലണ്ട് പെയ്സർമാരെ സ്പ്പിനർമാരെ നേരിട്ടു.
അഞ്ചാം ദിവസം ചെറുത്തുനിൽപ്പ് തുടർന്ന് ടെസ്റ്റ് സമനിലയിലേക്ക് നയിക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം. ഇംഗ്ലണ്ടിനുവേണ്ടി നാലാം ദിവസം 141 റൺസ് നേടി പുറത്തായ ഓൾറൗണ്ടർ കൂടിയായ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ ബാറ്റിംഗ് ആരംഭിച്ച ശേഷം ബോൾ ചെയ്തി എന്നാൽ ഇന്ത്യൻ ബാറ്റർ മാർക്ക് സഹായകരമായി.
ഗ്രൗണ്ടിൽ നടക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ട സ്റ്റോക്ക്സ് അഞ്ചാം ദിനവും പന്തെറിയാൻ സാധ്യതയില്ല. 17 ഓവറുകൾ കഴിഞ്ഞാൽ അഞ്ചാം ദിനത്തിൽ ഇംഗ്ലണ്ടിന് ന്യൂ ബോൾ എടുക്കാൻ അവസരം ഒരുങ്ങും. ന്യൂ ബോൾ ആക്രമം നേരിടാൻ സാധിച്ചാൽ ഇന്ത്യയ്ക്ക് സമനില സാധ്യമാകും. പരിക്കേറ്റ വൈസ് ക്യാപ്റ്റൻ റിഷഭ് പന്ത് ആവശ്യം വന്നാൽ ബാറ്റ് ചെയ്യുമെന്ന് ഇന്ത്യൻ ടീം മാനേജ്മെൻറ് അറിയിച്ചു. 5 മത്സരങ്ങൾ ഉള്ള പരമ്പരയിൽ (2-1) ന് ഇംഗ്ലണ്ട് മുൻപിലാണ്.