തൃശൂര്‍: കോര്പറേഷന് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പിന്തുണക്കുന്നില്ലെന്നും ബിജെപിയിലേക്ക് പോകണമെന്ന് ഇപ്പോള്‍ ചിന്തിച്ചിട്ടില്ലെന്നും മേയര്‍ എം.കെ.വര്‍ഗീസ് പറഞ്ഞു.
ഞാന്‍ കോണ്‍ഗ്രസിനെ വേണ്ടെന്ന് വച്ചതല്ല, എന്നെ കോണ്‍ഗ്രസ് വേണ്ടെന്ന് വെച്ചതാണ്. ഞാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ചാല്‍ എല്‍ഡിഎഫ് ജയിക്കും. അല്ലെങ്കില്‍ ആരെങ്കിലും ജയിക്കും. എന്നെ പോലെ ഒരു സ്വതന്ത്രന് ആയി വരുന്നയാള്‍ മേയറാകണം’, അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫുമായുള്ള ബോണ്ട് അവസാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ് തന്റെ കൂടെയാണ് വന്നതെന്നും താന്‍ എല്‍ഡിഎഫിന്റെ കൂടെയല്ല പോയതെന്നും അദ്ദേഹം പറഞ്ഞു. ആദ്യം താന്‍ കോണ്‍ഗ്രസ് ആയിരുന്നുവെന്നും കോണ്‍ഗ്രസ് തള്ളിയത് കൊണ്ടാണ് സ്വതന്ത്രനായി മത്സരിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.
ഏറ്റവും കൂടുതല്‍ താല്പര്യം കോണ്‍ഗ്രസിനോടാണെന്നും അദ്ദേഹം പറഞ്ഞു. 40 കൊല്ലം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചു. കരുണാകരന് തൃശൂരില്‍ വന്നപ്പോഴൊക്കെ തന്റെ വീട്ടില്‍ വന്നിരുന്നുവെന്നും വര്‍ഗീസ് പറഞ്ഞു.
ഇടതുപക്ഷത്തെ പിന്തുണക്കില്ലെന്ന് മേയര്‍ വര്‍ഗീസ്













