Newsskerala

തൃശൂർ മൃഗശാലയിലെ ഹൃഷിരാജ് എന്ന കടുവ ചത്തു

തൃശൂർ :തൃശൂരിലെ സംസ്ഥാന മ്യൂസിയം മൃഗശാലയിലെ ഹൃഷിരാജ് എന്ന ആൺ കടുവ ചത്തു. ഇന്നലെ രാത്രി 9 മണിയോട് കൂടി അതിന്റെ കൂട്ടിൽ മരണപ്പെട്ടതാണ് കണ്ടത്. 3 മാസത്തോളമായി കടുവയ്ക്കു പ്രത്യേക പരിചരണം നൽകി വരികയായിരുന്നു. തീർത്തും ചലനശേഷിയില്ലാതായ കടുവയ്ക്കു നേരിട്ട് വായയിൽ ഭക്ഷണം വെച്ചു കൊടുത്തു ഫീഡിങ് നടത്തുകയായിരുന്നു. ഇന്നലെയോടെ ഭക്ഷണം കഴിക്കാതിരുന്ന കടുവ രാത്രിയോട് കൂടി ചത്തു. 2015 ജൂലായിൽ വയനാട് കാട്ടികുളത്തു വെച്ചു സുൽത്താൻ ബത്തേരി റേഞ്ചിൽ നിന്നും പിടികൂടിയ കടുവയാണ്. അന്ന് ഉദ്ദേശം 15 വർഷം പ്രായം കണക്കാക്കിയ കടുവയ്ക്കു ഏകദേശം ഉദ്ദേശം 25 വയസ്സ് പ്രായമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *