Newsskerala

ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി

പത്തനംതിട്ട : 2025-26 മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനത്തിൻ്റെ കണക്ക് പുറത്ത്. 92 കോടി രൂപയാണ് ആകെ ലഭിച്ചത്. കഴിഞ്ഞ സീസണിൽ ഇതേ സമയത്തെ അപേക്ഷിച്ച് (69) 33.33 ശതമാനം കൂടുതലാണിത്. വരുമാനത്തിൻ്റെ ഭൂരിഭാഗവും അരവണ വിൽപ്പനയിൽ നിന്നാണിത്. 47 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം ആദ്യത്തെ 15 ദിവസം 32 കോടിരൂപയായിരുന്നു ലഭിച്ചിരുന്നത്. 46.86 ശതമാനമാണ് വരുമാനത്തിലെ വർദ്ധനവ്. അപ്പം വിൽപ്പനയിൽ നിന്ന് ഇതുവരെ 3.5 കോടിരൂപയാണ് ലഭിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *