തിരുവനന്തപുരം : അതിജീവിതക്കെതിരെ സൈബർ ആക്രമണം നടത്തിയ കേസിൽ അറസ്‌റ്റിലായ രാഹുൽ ഈശ്വറിന് ജാമ്യമില്ല. പതിനാല് ദിവസത്തേക്ക് രാഹുലിനെ കോടതി റിമാൻ്റ് ചെയ്തു. വഞ്ചിയൂർ എസിജെഎം കോടതിയാണ് വിധി പറഞ്ഞത്. നേമം പൊലീസ് സ്റ്റേഷനിൽ അതിജീവിത നൽകിയ പരാതിയിൽ എടുത്ത കേസിലാണ് കോടതി വിധി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ യുവതിക്കെതിരെ സൈബർ ആക്രമണം നടത്തിയ കേസിലാണ് രാഹുൽ ഈശ്വർ അറസ്റ്റിലായത്
അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഈശ്വർ ജയിലിലേക്ക്, ജാമ്യാപേക്ഷ തള്ളി















