തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ലൈംഗികാരോപണം. വിവാഹ വാഗ്ദാനം ചെയ്ത് രാഹുല്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്കും കെപിസിസിക്കും പരാതി നല്‍കി യുവതി.
നേരിട്ട ക്രൂര പീഡനം വിശദീകരിച്ച് പാര്‍ട്ടി നേതൃത്വത്തിന് കത്തയച്ചു. പരാതിയില്‍ ഗുരുതര ആരോപണങ്ങള്‍ ആണ് ഉള്ളത്. വിവാഹ വാഗ്ദാനം ചെയ്തായിരുന്നു പീഡനം. വിവാഹാഭ്യര്‍ത്ഥന നടത്തിയ രാഹുല്‍ പിന്നീട് അതില്‍ നിന്ന് പിന്മാറി.
ലൈംഗിക ഉദ്ദേശത്തോടെ രാഹുല്‍ പിന്നെയും സമീപിച്ചതായി യുവതിയുടെ പരാതി.
















