തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സംഘടിപ്പിച്ച നേതൃസംഗമത്തിനിടെ സംഘര്‍ഷം. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ തോമസ് ഉണ്ണിയാടന്‍ എംഎല്‍എയെ അനുകൂലിക്കുന്ന വിഭാഗവും, പാര്‍ട്ടി നേതാവ് പി.ജെ.ജോസഫിന്റെ മകന്‍ അപു ജോസഫിനെ അനുകൂലിക്കുന്നവരും തമ്മിലാണ് കയ്യാങ്കളി നടന്നത്. രണ്ട് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ തോമസ് ഉണ്ണിയാടന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന്് നടത്തുന്ന സൗഹൃദസംഗമം നാല് മണിയോടെ തുടങ്ങി. ഉണ്ണിയാടന് അര്‍ഹമായ സ്ഥാനം നല്‍കാത്തത് നീതി കേടെന്ന് എ.ഐ.സി.സി സെക്രട്ടറി ടി.എന്‍.പ്രതാപന്‍ അഭിപ്രായപ്പെട്ടു.








