ഡല്‍ഹി: പ്രോവിഡന്റ് ഫണ്ട് നിയമത്തില്‍ നിര്‍ണായക മാറ്റം. പിഎഫ് വേതന പരിധി 15,000ല്‍ നിന്ന് 25,000 ആയി ഉയര്‍ത്തി. 15,000-25,000 ശമ്പള പരിധിയിലുള്ള 51 ലക്ഷം ജീവനക്കാര്‍ക്ക് ആനുകൂല്യം ലഭിക്കും. പദ്ധതിക്കായി കേന്ദ്രസര്‍ക്കാരിന് പ്രതിവര്‍ഷം ചെലവ് 11,339 കോടി രൂപയാണ്. ദീര്‍ഘകാല ആവശ്യത്തിനാണ് അംഗീകാരം നല്‍കിയതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഏകദേശം 51 ലക്ഷം ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും ഇതിലൂടെ സര്‍ക്കാരിന് 11,339 കോടി രൂപയുടെ അധിക ചെലവുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി
പിഎഫ് വേതനപരിധി 15,000ല്‍ നിന്ന് 25,000 ആയി ഉയര്‍ത്തി.













