Newsskerala

തൃശൂരില്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു

തൃശൂര്‍ ചേറ്റുപുഴയില്‍ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. പുല്ലഴി സ്വദേശിനി റോസ് ഗാര്‍ഡനില്‍  മാങ്കുഴി പരേതനായ സഹദേവന്റെ ഭാര്യ അനിത (53) ആണ് മരിച്ചത്. തൃശൂര്‍ – കാഞ്ഞാണി – പാലാഴി റൂട്ടിലോടുന്ന ‘ശ്രേയസ്’ എന്ന സ്വകാര്യ ബസ് അനിത സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ തട്ടുകയായിരുന്നു. ബസ് തട്ടിയതിനെ തുടര്‍ന്ന് റോഡിലേക്ക് വീണ അനിതയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി,
ഇന്ന് രാവിലെ മനക്കൊടിയിലുള്ള അമ്മയുടെ വീട്ടില്‍ പോയി സ്‌കൂട്ടറില്‍ മടങ്ങിവരുമ്പോള്‍  ചേറ്റുപുഴ കയറ്റത്തുള്ള ഫിസിയോതെറാപ്പി സെന്ററിന് മുന്നില്‍ വെച്ചാണ് അപകടമുണ്ടായത്.

Leave a Comment

Your email address will not be published. Required fields are marked *