തൃശൂർ : നാടകവേദിയിൽ അരങ്ങിനു മുന്നിൽ തിളങ്ങുന്നവർക്കപ്പുറം പിന്നണി പ്രവർത്തകരെയും രംഗശിൽപ്പികളെയും ഓർമിക്കേണ്ടതുണ്ടെന്ന് പ്രൊഫ. പി. ഗംഗാധരൻ പറഞ്ഞു. മാധ്യമപ്രവർത്തകൻ കെ ഗിരീഷ് രചിച്ച ‘രംഗപാഠം – ആർട്ടിസ്റ്റ് സുജാതൻ’ പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒട്ടനവധി പിന്നണി പ്രവർത്തകരുടെ ത്യാഗത്തിലാണ് മലയാള നാടകം വളർന്നത്. രൂപമോ പേരുകളോ രേഖപ്പെടുത്തലുകളോ ഇല്ലാത്ത ഇത്തരം തിരസ്കൃത ജന്മങ്ങളാണ് നാടകത്തിന്റെ യഥാർത്ഥ ശക്തി. ആർട്ടിസ്റ്റ് സുജാതന്റെ സാന്നിദ്ധ്യവും ജീവിതവും വാക്കുകകൾക്കതീതമാണെന്നും പി ഗംഗാധരൻ പറഞ്ഞു. നാടകകൃത്ത് ഹേമന്ദ് കുമാറും നടൻ ലിഷോയിയും പുസ്തകം ഏറ്റുവാങ്ങി.
കേരള സംഗീത നാടക അക്കാഡമി ബ്ലാക്ക് ബോക്സിൽ നടന്ന പരിപാടിയിൽചടങ്ങിൽ കവി സി രാവുണ്ണി അധ്യക്ഷനായി. നാടക പ്രവർത്തകൻ അഡ്വ. വി ഡി പ്രേമപ്രസാദ് പുസ്തകം പരിചയപ്പെടുത്തി. നാടക പ്രവർത്തകൻ ശശിധരൻ നടുവിൽ, സ്കൂൾ ഒഫ് ഡ്രാമ അസി. പ്രൊഫ. എം എസ് സുരഭി, കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, മാധ്യമപ്രവർത്തകൻ സി എ പ്രേമചന്ദ്രൻ, പ്രേംകുമാർ ശങ്കരൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ആർടിസ്റ്റ് സുജാതനേയും കെ ഗിരീഷിനെയും ആദരിച്ചു. ഇരുവരും എന്നിവർ മറുപടി പ്രസംഗവും നടത്തി.
കെ ഗിരീഷ് രചിച്ച ‘രംഗപാഠം – ആർട്ടിസ്റ്റ് സുജാതൻ’ പുസ്തകം പ്രകാശനം ചെയ്തു









