Newsskerala

ട്രാൻസ്ജൻഡറെ സാമൂഹ്യമാധ്യമത്തിലൂടെ അപകീർത്തിപെടുത്തിയ സ്ത്രീയെ അറസ്റ്റുചെയ്തു.

തൃശൂർ : തൃശൂർ സ്വദേശിനിയായ ട്രാൻസ്ജൻഡറെ സാമൂഹ്യമാധ്യമത്തിലൂടെ അപകീർത്തിപെടുത്തിയ കേസിൽ പ്രതി കാസർഗോഡ് ബന്തിയാട് സ്വദേശിയായ ഹെലൻ ഓഫ് സ്പാർട്ട എന്ന പേരിലുള്ള ധന്യ ഹർഷിതിനെയാണ് തൃശൂർ സിറ്റി പോലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടത്. തൃശൂർ സ്വദേശിനിയായ ട്രാൻസ്ജെൻഡറെ പ്രതി സാമൂഹിക മാധ്യമങ്ങൾ വഴി പൊതുജന മദ്ധ്യത്തിൽ ലൈംഗീകമായി അവഹേളിക്കുകയും അസഭ്യവാക്കുകൾ വിളിച്ച് അപമാനിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇക്കാര്യത്തിന് തൃശൂർ സൈബർ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും പ്രതിയെ നാർകോട്ടിക് സെൽ ആൻറ് ജെൻറർ ജസ്റ്റിസ് അസിസ്റ്റൻറ് കമ്മീഷണർ പി ഷിബുവിൻെറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കാസർഗോഡ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയിൽ നിന്നും അന്വേഷണ സംഘം മൊബൈൽ ഫോൺ സ്വീഷർ ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *