Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഗവർണറുടെ താക്കീത് ….മന്ത്രി സ്ഥാനത്തുനിന്ന് വരെ ….. READ MORE

ഗവർണർ മന്ത്രിമാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഔദ്യോഗികമായി ട്വീറ്റ് ചെയ്തതിനുശേഷം മന്ത്രിമാരെ പുറത്താക്കാൻ ഗവർണർക്ക് അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞു

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമല്ലാതെ ഒരു മന്ത്രിയെയും  നീക്കം ചെയ്യാൻ ഗവർണർക്ക് അവകാശമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു

കൊച്ചി: ഗവർണർ പദവിയെ അപമാനിക്കുകയും ഇകഴ്ത്തുകയും ചെയ്യുന്ന മന്ത്രിമാർക്കെതിരെ പുറത്താക്കൽ ഉൾപ്പെടെയുള്ള നടപടികൾ എടുക്കേണ്ടി വരുമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ശക്തമായ താക്കീത്. ഭരണഘടന അനുച്ഛേദം 164 പ്രകാരം ഗവർണർക്ക് തൃപ്തികരം എന്നു തോന്നുന്ന കാലയളവിൽ മന്ത്രിമാർക്ക് അധികാരത്തിൽ തുടരാം എന്ന (ministers shall hold office during the pleasure of the Governor) എന്ന് വ്യവസ്ഥ ചെയ്യുന്ന ഭാഗത്തിന്റെ അടിസ്ഥാനത്തിലാണ്  ഗവർണറുടെ താക്കീത് എന്ന വിദഗ്ധർ പറയുന്നു. 

തീർത്തും സംയമനത്തേടെയാണ് ഗവർണറെ സംബന്ധിച്ച കാര്യങ്ങൾ സംസാരിക്കുന്നത് എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. ആർഎസ്എസ് പാളയത്തിൽ പോയി സർക്കാരിനെതിരെ ഗൂഢാലോചന നടത്തുന്നു എന്ന് ഗവർണർക്കെതിരെ സംസാരിച്ചു എന്ന് ആരോപണം നേരിടുന്ന മന്ത്രിയാണ് ബിന്ദു.

തന്നെ സംബന്ധിച്ച് ഗവർണർ ഒന്നും പറഞ്ഞിട്ടില്ല എന്നും ആർ ബിന്ദു പറയുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമല്ലാതെ ഒരു മന്ത്രിയെയും  നീക്കം ചെയ്യാൻ ഗവർണർക്ക് അവകാശമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. തെറ്റായ പ്രവണതകൾ  ഗവർണർ തുടക്കം കുറിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

അടിസ്ഥാന യോഗ്യത പോലുമില്ലാത്ത മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി കണ്ണൂർ സർവ്വകലാശാലയിൽ അസോസിയേറ്റ് മലയാളം പ്രൊഫസറായി നിയമിച്ചത് ഗവർണർ തടഞ്ഞിരുന്നു. ഹൈക്കോടതി മുൻപേ  കേസായി എത്തിയ ഈ വിഷയത്തിൽ പ്രിയ വർഗീസിന് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ ഉള്ള അധ്യാപന യോഗ്യത പോലുമില്ല എന്ന് യുജിസി രേഖാമൂലം ഹൈക്കോടതി അറിയിച്ചു കഴിഞ്ഞു.

മുഖ്യമന്ത്രിയും, കണ്ണൂർ സറോക്കലാശാല വി സി ഗോപിനാഥ് രവീന്ദ്രനും, ആർ ബിന്ദു അടക്കമുള്ള മന്ത്രിമാരും ഇപ്പോഴും പ്രിയ വർഗീസിന്റെ നിയമനത്തെ ന്യായീകരിക്കുകയാണ്. ഇതോടൊപ്പം  വി.സി മാർ ഉൾപ്പെടെ ഉള്ളവരുടെ നിയമനത്തിൽ ഗവർണറുടെ എതിർപ്പിനെ മറികടന്ന് സർക്കാറിന് മേൽകൈ ലഭിക്കുന്ന വിധമുള്ള സർവകലാശാല ഭേദഗതി ബിൽ  ഗവർണറുടെ അനുമതിക്കായി സർക്കാർ അയച്ചിരുന്നു. ഇതും അഴിമതി വിഷയങ്ങളിൽ ലോകായുക്തയുടെ വിധികളെ മറികടക്കാനുള്ള സർക്കാർ ഭേദഗതിയും ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ല.

ഇക്കാരണങ്ങളാൽ മുഖ്യമന്ത്രിയും മന്ത്രിമാരും ആർഎസ്എസ് ബന്ധം പറഞ്ഞ് ഗവർണറെ വിമർശിക്കുന്ന സ്ഥിതി ഇപ്പോൾ നിലവിലുണ്ട്. അതാണ് ഇത്തരം ഒരു താക്കീത് നൽകാൻ ഗവർണറെ പ്രേരിപ്പിച്ചത്. ഗവർണർ മന്ത്രിമാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഔദ്യോഗികമായി ട്വീറ്റ് ചെയ്തതിനുശേഷം മന്ത്രിമാരെ പുറത്താക്കാൻ ഗവർണർക്ക് അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞു.

ഗവർണർ – സർക്കാർ പോര് രൂക്ഷമാവാതിരിക്കാൻ ഗവർണറെ വിമർശിക്കുന്നതിൽ നിന്ന് ഇനി സംസ്ഥാന മന്ത്രിമാർ മാറി നിൽക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.

Leave a Comment

Your email address will not be published. Required fields are marked *