#watchNKvideo here
തൃശ്ശൂര്‍: വന്യ ജീവികളുടെ ആക്രമണവും ഉല്‍പ്പന്നങ്ങളുടെ വിലയിടിവും മൂലം നിലനില്ക്കാന് കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകരെന്ന് കിഫ ലീഗല്‍ സെല്‍ ഡയറക്ടര്‍ അഡ്വ: ജോണി കെ.ജോര്‍ജ് പ്രസ്താവിച്ചു.
കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
450 കാട്ടാനകളെ ഉള്‍കൊള്ളാവുന്ന കേരള വനത്തില്‍ ഏഴായിരത്തോളം കാട്ടാനകളുണ്ടെന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ പന്ത്രണ്ടോളം പേരാണ് വന്യജീവികളുടെ ആക്രമണത്തില്‍ മരിച്ചതെന്നും അദ്ദേഹം പറഞ്ഞു. .സര്‍ക്കാര്‍ അവഗണന തുടരുന്ന പക്ഷം പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജില്ലാ പ്രസിഡണ്ട് ജോസ് വര്‍ക്കി അധ്യക്ഷത വഹിച്ചു.വര്‍ഗ്ഗീസ് പോള്‍, രാംകുമാര്‍ എളനാട്, ടി.ജെ.സണ്ണി, പ്രവീണ്‍, ആന്റണി പുളിക്കന്‍ ,അഡ്വ.മനീഷ്, സണ്ണി എളനാട്, പിയൂസ് കോടശ്ശേരി, സണ്ണി പാലക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.






