തൃശൂര്‍: നിറദീപങ്ങളുടെ പ്രഭയില്‍ വിഷുക്കണിയൊരുക്കിയ വേദിയില്‍ നിന്ന്് സുരേഷ്‌ഗോപി എം.പി വിഷുക്കൈനീട്ടം നല്‍കി. കൃഷ്ണവിഗ്രഹത്തിന് മുന്നില്‍ ആദ്യ കൈനീട്ടം സമര്‍പ്പിച്ച ശേഷം കുട്ടികള്‍ക്ക് വിഷുക്കൈനീട്ടം നല്‍കി. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളായ ഐശ്വര്യയും, മണികണ്ഠനും ആദ്യം വിഷുക്കൈനീട്ടം നല്‍കി. തുടര്‍ന്ന് നൂറുകണക്കിന് കുട്ടികള്‍ക്ക് സുരേഷ് ഗോപി കൈനീട്ടം നല്‍കി.തുടര്‍ന്ന് ബി.ജെ.പി ബൂത്ത് പ്രസിഡണ്ടുമാര്‍, ഏരിയാ ഭാരവാഹികള്‍, മുതിര്‍ന്നവര്‍ എന്നിവര്‍ക്ക് വിഷുക്കൈനീട്ടം നല്‍കി. തൃശൂര്‍ കൗസ്തുഭം ഓഡിറ്റോറിയത്തില്‍ ബി.ജെ.പി വെസ്റ്റ് മണ്ഡലം പ്രസിഡണ്ട് രഘുനാഥ്.സി.മേനോന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് സദാനന്ദന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ വിവിധ മണ്ഡലങ്ങള്‍ സന്ദര്‍ശിച്ച് സുരേഷ് ഗോപി വിഷുക്കൈനീട്ടം നല്‍കും.