തൃശൂർ: പറവട്ടാനി യുവാവ് വെട്ടേറ്റ് മരിച്ചു. ഒല്ലൂക്കര സ്വദേശി ഷെമീര്‍(38)ആണ് മരിച്ചത്. ഷമീർ നെതിരെ ക്രിമിനൽ കേസുകൾ ഉണ്ടെന്ന് മണ്ണുത്തി പോലീസ് അറിയിച്ചു. പറവട്ടാനി സ്കൈ ലൈൻ ഫ്ലാറ്റിൽ സമീപം ഉച്ചതിരിഞ്ഞ് 3.30 ന് ഓട്ടോയിൽ എത്തിയ സംഘമാണ് ഷമീറിനെ ഓടിച്ചിട്ട് അക്രമിച്ചത്.
അക്രമത്തിന് ശേഷം ജൂബിലി മിഷൻ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസ് നിഗമനം. രണ്ടു പേർ നിരീക്ഷണത്തിലാണ്.
Photo Credit: You Tube