കൊച്ചി: പ്രസവിച്ച് മൂന്നാം ദിവസം തന്നെ തെറ്റിദ്ധരിപ്പിച്ച് തന്റെ മാതാപിതാക്കള്‍ ശിശു സംരക്ഷണ സമിതിക്ക് കൈമാറിയ ഇപ്പോള്‍ ഒരു വയസ്സുള്ള തന്റെ കുട്ടിയെ ഉടന്‍ കണ്ടെത്തി തിരികെ നല്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയായ അനുപമ എസ് ചന്ദ്രന്‍ നാളെ രാവിലെ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലും വനിതാ കമ്മീഷന്‍ ഓഫീസിന് മുമ്പിലും നിരാഹാര സമരം നടത്തും.
തന്റെ ആവശ്യം ഉടന്‍ പരിഗണിച്ചില്ലെങ്കില്‍ ഒരു ദിവസത്തെ നിരാഹാര സമരം അനിശ്ചിതകാല നിരാഹാര സമരം ആയി മാറുമെന്ന് അനുപമ പറഞ്ഞു. മാസങ്ങളോളം പരാതി നല്‍കി വാര്‍ത്താ മാധ്യമങ്ങളില്‍ നിരന്തരം റിപ്പോര്‍ട്ടുകള്‍ വന്ന ശേഷം മാത്രമാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രതികരിച്ചു തുടങ്ങിയത്. എന്നാല്‍ അവരുടെ നടപടി പ്രതികരണങ്ങളില്‍ മാത്രം ഒതുങ്ങും എന്ന് സംശയിക്കുന്നു, അനുപമ പറഞ്ഞു.
Photo Credit; Twitter