തൃശൂർ: വാഹനത്തിൽ ഘടിപ്പിച്ച എക്സ്-റേ ബാഗേജ് പരിശോധന സംവിധാനം തൃശൂർ പോലീസ് റേഞ്ചിൽ പ്രവർത്തനമാരംഭിച്ചു.
പരീക്ഷണാടിസ്ഥാനത്തിൽ ജില്ല പോലീസ് തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച യാത്രക്കാരുടെ ബാഗേജ് പരിശോധിച്ചു. മെറ്റൽ ഡിറ്റക്ടർനേക്കാൾ കൃത്യമായി ബാഗേജുകൾ പരിശോധിക്കാൻ കഴിവുള്ളതാണ് വെഹിക്കിൾ മൗണ്ടഡ് എക്സ്-റേ ബാഗേജ് ഇൻസ്പെക്ഷൻ സിസ്റ്റം എന്ന് പോലീസ് പറയുന്നു.
ഓരോ പോലീസ് റേഞ്ചിലേക്കും ഒന്നുവീതം യൂണിറ്റ് നൽകിയിട്ടുണ്ട്. തൃശൂർ പാലക്കാട് മലപ്പുറം ജില്ലകൾക്കുള്ള യൂണിറ്റ് ആണ് ഇപ്പോൾ തൃശ്ശൂരിൽ എത്തിയിട്ടുള്ളത്.
#NKWatchVideo here