കൊച്ചി: കൊവിഡ് നിയന്ത്രണത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഒരു ഡോസ് വാക്സീനെടുത്തവര്‍ക്കും തീയേറ്ററുകളില്‍ പ്രവേശിക്കാം. വിവാഹചടങ്ങുകളിലും മരണചടങ്ങുകളിലും കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാനും അനുമതിയായി. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗമാണ് നിലവിലെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അുവദിക്കാന്‍ തീരുമാനിച്ചത്.
ഒക്ടോബര്‍ അവസാനം തീയേറ്ററുകള്‍ തുറന്നെങ്കിലും രണ്ട് ഡോസ് വാക്സിന്‍ നിര്‍ബന്ധമാക്കിയതോടെ തിയേറ്ററുകളില്‍ തിരക്ക് കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു ഡോസ് വാക്സീന്‍ എടുത്തവര്‍ക്കും തീയേറ്ററുകളില്‍ പ്രവേശനം നല്‍കാന്‍ തീരുമാനമായത്.
വിവാഹങ്ങളില്‍ നൂറ് മുതല്‍ ഇരുന്നൂറ് പേര്‍ക്ക് വരെ പങ്കെടുക്കാം. ഓഡിറ്റോറിയങ്ങളില്‍ നടക്കുന്ന വിവാഹ ചടങ്ങുകളില്‍ നൂറ് പേരെ വരെ പങ്കെടുക്കാന്‍ അനുവദിക്കും. തുറസ്സായ സ്ഥലങ്ങളില്‍ നടക്കുന്ന വിവാഹചടങ്ങുകളില്‍ ഇരുന്നൂറ് പേര്‍ക്ക് വരെ പങ്കെടുക്കാം.
Photo Credit: Face Book