Watch Video here
തൃശൂർ: വിവേകോദയം ഗേൾസ് സ്കൂൾ സ്വാതന്ത്യത്തിന്റെ അമൃതോത്സവത്തോടനുബന്ധിച്ച് വീടുകളിൽ പാതാക ഉയർത്തുന്നതിനായി മൂഴുവൻ വിദ്യാർത്ഥികൾക്കും ദേശീയ പതാക വിതരണം നടത്തി മാതൃകയായി..
സ്കൂൾ പി.ടി.എ യും മ്യൂച്ച്വൽ സെർവ് ഗ്രൂപ്പ് ഓഫ് കമ്പനിയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ സ്കൂൾ മാനേജരും മുൻ നിയമസഭാ സ്പീക്കറുമായ അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ വിദ്യാർത്ഥികൾക്ക് ദേശീയ പതാക കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു.
സ്കൂൾ പിടിഎ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ഛായചിത്രം തേറമ്പിൽ രാമകൃഷ്ണന് കൈമാറി.
പി.ടി.എ പ്രസിഡന്റ് സുധീഷ് മേനോത്തുപറമ്പിൽ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക സുപ്രിയ, മ്യൂച്ച്വൽ സെർവ് ബിസിനസ്സ് ഹെഡ് ലക്ഷ്മിഭായ്, എൽ. പി പ്രധാനധ്യാപിക ശ്രീജ.വി എന്നിവർ സംസാരിച്ചു.