കഴിഞ്ഞവർഷം ഒക്ടോബറിൽ ദുബായിൽ നടന്ന T-20 ലോകകപ്പിൽ പാക്കിസ്ഥാൻ ഇന്ത്യയെ പത്ത് വിക്കറ്റിന് നിലംപരിശാക്കിയിരുന്നു. ആ തോൽവിക്ക് പകരം വീട്ടാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ് ലക്ഷ്മണിന്റെ മുന്നിൽ ഉള്ള വെല്ലുവിളി
കൊച്ചി: വി വി എസ് ലക്ഷ്മണ്‍ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ ഇടക്കാല കോച്ചാകും. കോവിഡ് ബാധ്യതനായ സ്ഥിരം പരിശീലകൻ രാഹുല്‍ ദ്രാവിഡ് ഏഷ്യാ കപ്പിന് ടീമിനൊപ്പം തൽകാലം ഉണ്ടാകില്ല. ലക്ഷ്മണ്‍ ദുബായില്‍ ഇന്ത്യൻ ടീമിനൊപ്പം ചേർന്നു. സിംബാബ്‌വെ പര്യടനത്തിന് ഹരാരെയില്‍ നിന്ന് പുറപ്പട്ട ലക്ഷ്മണ്‍ ദുബായില്‍ ടീമിനൊപ്പം ചേരുകയായിരുന്നു. ദ്രാവിഡ് കൊവിഡ് പോസിറ്റീവായതോടെ ഇന്ത്യന്‍ ടീമിനൊപ്പം യാത്ര തിരിച്ചിരുന്നില്ല.
നേരത്തെ അയര്‍ലന്‍ഡ്, സിംബാബ്‌വെ പര്യടനങ്ങളില്‍ ഇന്ത്യയെ പരിശീലിപ്പിച്ചിരുന്നത് ലക്ഷമണ്‍ ആയിരുന്നു. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനാണ് ലക്ഷ്മണ്‍. ദ്രാവിഡ് കൊവിഡ് നെഗറ്റീവുന്ന മുറക്ക് ടീമിനൊപ്പം ചേരാമെന്ന് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഓഗസ്റ്റ് 28ന് ഏഷ്യാകപ്പിൽ പാക്കിസ്ഥാനെതിരെ നടക്കുന്ന ഇന്ത്യയുടെ മത്സരത്തിന് തന്ത്രങ്ങൾ മെനയുന്നത് വി.വി.എസ് ലക്ഷ്മണന്റെ ഉത്തരവാദിത്തമായിരിക്കും. കഴിഞ്ഞവർഷം ഒക്ടോബറിൽ ദുബായിൽ നടന്ന T-20 ലോകകപ്പിൽ പാക്കിസ്ഥാൻ ഇന്ത്യയെ പത്ത് വിക്കറ്റിന് നിലംപരിശാക്കിയിരുന്നു. ആ തോൽവിക്ക് പകരം വീട്ടാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ് ലക്ഷ്മണിന്റെ മുന്നിൽ ഉള്ള വെല്ലുവിളി
Photo Credit: BCCI