കരിങ്ങോൾച്ചിറയിൽ കൂട്ടുകാരന്റെ ചെരുപ്പ് എടുക്കാൻ ഇറങ്ങിയ ഒൻപതാം ക്ലാസുകാരൻ ഒഴുക്കിൽപ്പെട്ടു മരിച്ചു.
തൃശൂർ: മാള പുത്തൻചിറ കരിങ്ങോൾച്ചിറയിൽ കൂട്ടുകാരന്റെ ചെരുപ്പ് എടുക്കാൻ ഇറങ്ങിയ ഒൻപതാം ക്ലാസുകാരൻ ഒഴുക്കിൽപ്പെട്ടു മരിച്ചു. പിണ്ടാണി ഉദയ ക്ലബിന് സമീപം താമസിക്കുന്ന പനങ്ങായി സലാമിന്റെ മകൻ മുഹമ്മദ് സഹദാണ് (14) ആണ് മരിച്ചത്. കടുപ്പുക്കര പുഴയിൽ കൂട്ടുകാരുമൊത്ത് ചൂണ്ടയിടുവാൻ പോയപ്പോൾ ചെരുപ്പ് വെള്ളത്തിൽ പോയത് എടുക്കുവാൻ ശ്രമിക്കവെ കാൽ വഴുതി വീഴുകയായിരുന്നു. മാള ഫയർ ഓഫീസർ സിഎ ജോയിയുടെ നേതൃത്വത്തിൽ എത്തിയ ഫയർ ഫോഴ്‌സ് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്.
മാള പ്രിൻസിപ്പൽ എസ്‌ഐ രമ്യ കാർത്തികേയന്റെ നേതൃത്വത്തിൽ മാള പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം മാള ഗവ. ആസ്പത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഇന്ന് രാവിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം പുത്തൻചിറ കുന്നത്തേരി ജുമാ മസ്ജിദിൽ കബറടക്കം. നാളെ രാവിലെ 8.30 ന് പിതാവ് സലാം വിദേശത്ത് നിന്ന് നാട്ടിൽ എത്തിച്ചേരും. മാതാവ്ഃ ഹസീന. സഹോദരങ്ങൾഃ സാലിഹ്, സന ഫാത്തിമ.