Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

വിടവാങ്ങിയത് മലബാർ രാഷ്ട്രീയത്തിലെ മതേതരമുഖം

കൊച്ചി: മലപ്പുറത്തെ നിലമ്പൂർ നിയമസഭാ മണ്ഡലത്തിന്റെ സ്വന്തം ആര്യാടൻ മുഹമ്മദ്, മലപ്പുറം കോഴിക്കോട് ജില്ലകളിലെ മതേതര മുഖമുള്ള കോൺഗ്രസിന്റെ ശക്തനായ നേതാവായിരുന്നു.

മലബാറിലെ മതന്യൂനപക്ഷ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ചട്ടക്കൂടുകൾക്ക് പുറത്ത് നിന്ന് രാഷ്ട്രീയം നയിച്ച ആര്യാടൻ യുഡിഎഫിന്റെ ഘടകകക്ഷിയായ മുസ്ലിം ലീഗിനോട് പല വിഷയങ്ങളിലും ശക്തമായ വിയോജിപ്പുകൾ പ്രകടമാക്കി, പലപ്പോഴും കലഹിച്ചു.

പഠനകാലത്ത് സ്കൂൾ ഫുട്ബോൾ ടീം ക്യാപ്റ്റനായി ആര്യാടൻ സ്വന്തം ടീമിൽ ആയിട്ടും നിലമ്പൂരിലെ രാഷ്ട്രീയത്തിൽ ലീഗിനെ കൊണ്ട് പന്ത് തട്ടിച്ചില്ല. മതകാർക്കശ്യത്തിന്റെ രാഷ്ട്രീയത്തിൽ നിന്ന് മാറി പുരോഗമനപരമായ നിലപാടുകൾക്കൊപ്പം എന്നും ശക്തമായി  നിലകൊണ്ടു.

1987 മുതൽ 2011 വരെ നിലമ്പൂർ നിയോജകമണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ടു. മലപ്പുറത്തെ തൊഴിലാളികളെ ഏകോപിപ്പിച്ച് ഐഎൻടിയുസിലൂടെയായിരുന്നു ആര്യാടൻ രാഷ്ട്രീയത്തിന്റെ പടവുകൾ കയറിയത്.

1965, 67 ലും നിലമ്പൂരിൽ നിന്ന് എംഎൽഎ ആയ കെ കുഞ്ഞാലിയുടെ വധത്തിൽ (1969ൽ) മുഖ്യപ്രതിയായി 9 മാസങ്ങൾ വിചാരണ തടവുകാരനായി ജയിൽവാസം അനുഭവിച്ചു. ഹൈക്കോടതി പിന്നീട് ആര്യാടനെ കുറ്റവിമുക്തനാക്കി.

പാർട്ടിയുടെ നഷ്ടത്തോടൊപ്പം ആര്യാടന്റെ വിടവാങ്ങൽ തൻറെ വ്യക്തിപരമായ നഷ്ടം കൂടിയാണെന്ന് ഭാരത് ജോഡോ യാത്രയുടെ ഇടവേളയിൽ തൃശ്ശൂരിൽ നിന്ന്  നിലമ്പൂരിലെത്തി ആര്യാടന് അന്ത്യാഞ്ജലികൾ അർപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.എ ഗ്രൂപ്പിന്റെ ശക്തനായ നേതാവായ ആര്യാടൻ എ ഗ്രൂപ്പ് 1980 എൽഡിഎഫിനോടൊപ്പം ചേർന്നപ്പോൾ നായനാർ മന്ത്രിസഭയിൽ തൊഴിൽ മന്ത്രിയായി. 1995 മുതൽ നാല് കോൺഗ്രസ് മന്ത്രിസഭകളിൽ അദ്ദേഹം മന്ത്രിയായിട്ടുണ്ട്. 2011ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വൈദ്യുതി – ഗതാഗത മന്ത്രിയായിരുന്നു.

കോൺഗ്രസ് നേതാവും നിലമ്പൂർ സഹകരണ അർബൻ ബാങ്ക് ചെയർമാനുമായ ആരെയാടൻ ഷൗക്കത്ത് മകനാണ്. നാളെ രാവിലെ 9ന് നിലമ്പൂർ മുക്കട്ട ജുമാമസ്ജിദിൽ കബറടക്കം നടക്കും.

Leave a Comment

Your email address will not be published. Required fields are marked *